Tue. Nov 24th, 2020




കണ്ണൂര്‍ : കണ്ണൂരില്‍ മിംസ് ആശുപത്രി കോവിഡ് കെയര്‍  സെന്റര്‍ ആയി പ്രഖ്യാപിച്ചു . മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്ത സമ്മേളനത്തില്‍ ഈ കാര്യങ്ങള്‍ അറിയിച്ചത് . 

ജില്ലയിൽ കോവിഡ് കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ കൂടുതൽ ചികിത്സാ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി പകർച്ച വ്യാധി നിയമം , ദുരന്തനിവാരണ നിയമം എന്നിവയുടെ അടിസ്ഥാനത്തിലാണ് നടപടി . നിലവിൽ ആശുപത്രിയിലെ ഒരു രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ രോഗിയുടെ ചികിത്സ അവിടെത്തന്നെ തുടരാനും ജില്ലാ കലക്ടർ നിർദ്ദേശം നൽകി . കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് മറ്റു രോഗികളുമായി ബന്ധമില്ലാത്ത വിധം കൊവിഡ് ചികിത്സക്ക് പ്രത്യേക ബ്ലോക്കോ , മുറികളോ ഒരുക്കാനാണ് നിർദ്ദേശം . കോവിഡ് ബാധിതർക്ക് ആശുപത്രിയിലേക്ക് കടക്കാനും പുറത്തേക്ക് ഇറങ്ങുന്നതിനുമായി പ്രത്യേക വഴി ഒരുക്കാനും ശ്രദ്ധിക്കണം . ആവശ്യമായ ടോയ്ലറ്റ് സംവിധാനങ്ങളും ഇവർക്കായി ഉണ്ടായിരിക്കണം . പ്രത്യേക മുറികൾ ലഭ്യമല്ലെങ്കിൽ രോഗികൾ തമ്മിൽ രണ്ട് മീറ്റർ അകലമുള്ള വിധത്തിൽ 20 കട്ടിലുകൾ ഉൾക്കൊളളാൻ സാധിക്കുന്ന വാർഡുകൾ സജ്ജീകരിക്കാനും ഉത്തരവിൽ പറയുന്നു . കോവിഡ് രോഗ ബാധിതർക്കും ഇതര രോഗികൾക്കും പ്രത്യേകം പ്രത്യേകം ഐപി , ഒപി സംവിധാനങ്ങൾ ഏർപ്പെടുത്തണം . ഡോക്ടർമാർ , നഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ പിപിഇ കിറ്റ് , എൻ 95 മാസ്ക് , കൈയുറ തുടങ്ങിയ സുരക്ഷാ കവചങ്ങൾ ധരിക്കണം . കൊവിഡ് രോഗികളുടെ എണ്ണം യഥാസമയം ഡിഎംഒയെ അറിയിക്കണം . കോവിഡ് ബാധിതരുടെ ചികിത്സാ ചിലവ് സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കണമെന്നും ജില്ലാ കലക്ടർ ഉത്തരവിൽ വ്യക്തമാക്കി .



By onemaly