Sat. Dec 5th, 2020




കണ്ണൂര്‍: കണ്ണൂരിൽ ഇന്ന് 8 പേർക്ക് കൊവിഡ്പാനൂർ 3 , പേരാവൂർ 1 , മുണ്ടേരി 1 , തലശ്ശേരി 1 , ഇരിട്ടി 1 , ഡി.എസ്.സി 1.

കരിപ്പൂർ വിമാനത്താവളം വഴി ജൂലൈ നാലിന് കുവൈറ്റിൽ നിന്ന് കെയു 1725 വിമാനത്തിലെത്തിയ തലശ്ശേരി സ്വദേശി 47 കാരൻ , നെടുമ്പാശ്ശേരി വിമാനത്താവളം വഴി ജൂൺ 14 ന് അബൂദാബിയിൽ നിന്ന് ചാർട്ടേഡ് വിമാനത്തിലെത്തിയ മുണ്ടരി സ്വദേശി 48 കാരൻ എന്നിവരാണ് വിദേശത്ത് നിന്നെത്തിയവർ .ബെംഗളൂരുവിൽ നിന്ന് ജൂൺ 30 ന് എത്തിയ പാനൂർ സ്വദേശി 28 കാരൻ , ജൂലൈ മൂന്നിന് എത്തിയ പേരാവൂർ സ്വദേശി 34 കാരൻ , ജൂലൈ അഞ്ചിന് എത്തിയ പാനൂർ സ്വദേശി 57 കാരൻ , ജൂലൈ ആറിന് എത്തിയ പാനൂർ സ്വദേശി 44 കാരൻ , ജൂലൈ 7 ന് ഗുജറാത്തിൽ നിന്ന് എത്തിയ ഇരിട്ടി സ്വദേശി 32 കാരൻ എന്നിവരാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ .ആഗ്ര സ്വദേശിയായ 54 കാരനാണ് രോഗബാധിതനായ ഡിഎസ്സി ജീവനക്കാരൻ .ഇതോടെ ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം 645 ആയി .ഇവരിൽ 362 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു .അഞ്ചരക്കണ്ടിയിലെ ജില്ലാ കോവിഡ് ട്രീറ്റ്മെന്റ് സെന്ററിൽ ചികിത്സയിലായിരുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥരായ 27 കാരൻ , 52 കാരൻ , 24 കാരൻ , രാമന്തളി സ്വദേശി 26 കാരൻ , പെരിങ്ങോം സ്വദേശി 23 കാരൻ , കൂത്തുപറമ്പ് സ്വദേശി 27 കാരി , കടന്നപ്പള്ളി സ്വദേശി 27 കാരൻ , കൊട്ടിയൂർ സ്വദേശി 56 കാരി , കുറുമാത്തൂർ സ്വദേശി 35 കാരൻ ,ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥനായ 25 കാരൻ , മാങ്ങാട്ടിടം സ്വദേശി 35 കാരൻ , ചിറക്കൽ സ്വദേശികളായ 51 കാരൻ , 44 കാരൻ , തലശ്ശേരി സ്വദേശി 76 കാരൻ എന്നിവരാണ് ഇന്ന് രോഗം ഭേദമായി ആശുപത്രി വിട്ടത് .
നിലവിൽ ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 25544 പേരാണ് . ഇവരിൽ കണ്ണൂർ ഗവ . മെഡിക്കൽ കോളേജ് ആശുപത്രിയിൽ 71 പേരും കണ്ണൂർ ജില്ലാ ആശുപത്രിയിൽ 19 പേരും അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററിൽ 251 പേരും തലശ്ശേരി ജനറൽ ആശുപത്രിയിൽ 43 പേരും കണ്ണൂർ ആർമി ഹോസ്പിറ്റലിൽ 24 പേരും ഫസ്റ്റ് ലൈൻ കോവിഡ് ട്രീറ്റ്മെന്റ് സെന്ററിൽ രണ്ട് പേരും വീടുകളിൽ 25134 പേരുമാണ് നിരീക്ഷണത്തിലുള്ളത് . ജില്ലയിൽ നിന്ന് ഇതുവരെ 17510 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 16960 എണ്ണത്തിന്റെ ഫലം വന്നു . ഇതിൽ 1 5879 എണ്ണം നെഗറ്റീവാണ് . 550 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട് .




By onemaly