
കോയമ്ബത്തൂര്‍: കോവിഡ് ഭേദമാക്കാന്‍ കഴിവുണ്ടെന്ന തരത്തില്‍ വ്യാജ പ്രചാരണം നടത്തി മൈസൂര്‍ പാക്ക് വില്പന നടത്തിയതിനെ തുടര്‍ന്ന് പൊലീസ് എത്തി പലഹാര കട സീല്‍ ചെയ്തു. തമിഴ്നാട്ടിലെ കോയമ്ബത്തൂരിലാണ് സംഭവം. സിദ്ധ വൈദ്യന്മാരായ പൂര്‍വികരില്‍ നിന്ന് കൈമാറിക്കിട്ടിയ പച്ചമരുന്ന് ചേര്ത്തുണ്ടാക്കിയാതാണ് മൈസൂര്‍ പാക്ക് എന്നും ഇത് കഴിച്ചാല്‍ ഒറ്റ ദിവസം കൊണ്ട് കോവിഡ് ഭേദമാവുമെന്നുമായിരുന്നു പ്രചാരണം. ഇങ്ങനെ അവകശപ്പെടുന്ന നോട്ടീസ് അച്ചടിച്ച് വിതരണം ചെയ്യുകയായിരുന്നു 45കാരനായ ശ്രീറാം എന്ന