Mon. Nov 23rd, 2020




ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ രാജ്യത്തൊട്ടാക്കെ 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിച്ചതിന് പിന്നാലെ ഇന്ത്യന്‍ സൈന്യം സൈനികരോടും ഉദ്യോഗസ്ഥരോടും അവരുടെ സ്മാര്‍ട്ട്‌ഫോണില്‍ നിന്ന് 89 ആപ്ലിക്കേഷനുകള്‍ കൂടി ഒഴിവാക്കാന്‍ ആവശ്യപ്പെട്ടു. വാര്‍ത്താ ഏജന്‍സി എഎന്‍ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. 89 ആപ്ലിക്കേഷനുകളുടെ പൂര്‍ണ്ണ പട്ടിക സഹിതമാണ് റിപ്പോര്‍ട്ട്. ഫെയ്‌സ്ബുക്ക്, ടിന്‍ഡര്‍, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ അപ്ലിക്കേഷനുകള്‍ ഉള്‍പ്പെടെയാണ് ജൂലൈ 15നുള്ളില്‍ ഒഴിവാക്കേണ്ടത്.

ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രം എന്നിവക്ക് പുറമേ സ്‌നാപ്പ്ചാറ്റ്, ബെയ്ഡു, എല്ലോ എന്നീ ആപ്പുകളും ഡേറ്റിംഗ് അപ്പായ ടിന്റര്‍, കൗച് സര്‍ഫിംഗ്, വാര്‍ത്ത അപ്പ്ളിക്കേഷന്‍ ആയ ഡെയിലി ഹണ്ട് തുടങ്ങിയവയും നീക്കം ചെയ്യേണ്ട ആപ്പുകളുടെ പട്ടികയില്‍ ഉണ്ട്.

പബ്ജി, നോനോ ലൈവ്, ക്ലാഷ് ഓഫ് കിങ്‌സ്, മൊബൈല്‍ ലെജന്റ്‌സ് എന്നീ ഗെയ്മിങ് ആപ്പുകളും വിലക്കേല്‍പ്പെടുത്തിയ പട്ടികയിലുണ്ട്. ആപ്പുകള്‍ വഴി ഫോണിലെ വിവരങ്ങള്‍ ചോരുന്നതാണ് നിരോധനത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.



By onemaly