Sun. Nov 29th, 2020




കണ്ണാടിപ്പറമ്പ് ആശ്രയ സൂപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചു
കണ്ണാടിപ്പറമ്പ്: ആശ്രയ സൂപ്പര്‍മാര്‍ക്കറ്റ് കണ്ണാടിപ്പറമ്പ് പെട്രോള്‍ പമ്പിനു സമീപം പ്രവത്തനമാരംഭിച്ചു. നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. ശ്യാമള ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കാണി കൃഷ്ണന്‍ കരുമാര ത്തില്ലത്ത് നാരായണന്‍ നമ്പൂതിരിക്ക് ആദ്യ വില്‍പന നടത്തി വില്‍പ്പന ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ പ്രവാസി ക്ഷേമ സമിതി സംസ്ഥാന ജോയിന്റ് സെക്രട്ടറി രാഖേന്ദ്രനാഥ് , സഹകാര്‍ ഭാരതി ജില്ലാ അധ്യക്ഷന്‍ പി. കെ. അരവിന്ദാക്ഷന്‍, കൊളച്ചേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ കെ.പി. ചന്ദ്രഭാനു , നാറാത്ത് ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍മാരായ കെ. ശ്രീജിത്ത് , പി. ഷൈമ ,ആശ്രയ സൂപ്പര്‍മാര്‍ക്കറ്റ് ചെയര്‍മാന്‍ പി.വി. വേണുഗോപാല്‍, മാനേജിംഗ് ഡയറക്ടര്‍ പി.വി. ചന്ദ്രഭാനു എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.



By onemaly