
ശ്രീകണ്ഠപുരം: നഗരസഭ ചെയര്‍മാനടക്കം നഗരസഭയിലെ അഞ്ചുപേരുടെയും നാട്ടുകാരുടെയും ഉള്‍പ്പെടെ 79 പേരുടെ കോവിഡ് പരിശോധനഫലം നെഗറ്റിവ്. കഴിഞ്ഞദിവസം കൂട്ടുംമുഖം സാമൂഹികാരോഗ്യ കേന്ദ്രം നടത്തിയ പരിശോധനയുടെ ഫലം വന്നപ്പോഴാണ് ആശങ്കയില്ലെന്ന് തെളിഞ്ഞത്. ചിറ്റാരിപ്പറമ്ബില്‍ 14 പേരുടെ ഫലം നെഗറ്റിവ് കൂത്തുപറമ്ബ്: ക്വാറന്റീനിലായിരുന്ന ചിറ്റാരിപ്പറമ്ബ് പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള 14 പേരുടെ കോവിഡ് പരിശോധനാഫലം നെഗറ്റിവ്. ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള 14 പേരുടെ പരിശോധനാഫലമാണ് നെഗറ്റിവായത്.