Mon. Nov 30th, 2020




ബസ് തൊഴിലാളികൾ ധർണ്ണ നടത്തി

ശ്രീകണ്ഠപുരം:സ്വകാര്യ ബസ് തൊഴിലാളികളെ സംരക്ഷിക്കുക, ക്ലീനർമാരുടെ തൊഴിൽ സംരക്ഷിക്കുക, എണ്ണ വില കുറക്കുക തുടങ്ങി
വിവിധ ആവശ്യങ്ങളുന്നയിച്ച് സ്വകാര്യ ബസ് തൊഴിലാളി സംയുക്ത സമിതി നേതൃത്വത്തിൽ ശ്രീകണ്ഠപുരത്ത് ധർണ്ണ നടത്തി.സിഐടിയു ഏരിയാ സെക്രട്ടറി അഡ്വ. എം.സി.രാഘവൻ ഉദ്ഘാടനം ചെയ്തു. ഐ എൻ ടി യു സി ജില്ലാ സെക്രട്ടറി പി.വി.പത്മനാഭൻ അധ്യക്ഷത വഹിച്ചു. സി ഐ ടി യു തളിപ്പറമ്പ് ഡിവിഷൻ സെക്രട്ടറി കെ.വി രാജൻ സ്വാഗതം പറഞ്ഞു.



By onemaly