Thu. Dec 3rd, 2020




പോക്സോ കേസില്‍ പ്രതിയായ അധ്യാപകന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതിയും ബിജെപി നേതാവുമായ പത്മരാജന്റെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ഹര്‍ജി പിന്‍വലിക്കുകയാവും നല്ലതെന്ന് ചൂണ്ടിക്കാട്ടിയ കോടതി കൂടുതല്‍ വാദത്തിലേക്ക് കടക്കാതെ തള്ളുകയായിരുന്നു.

അധ്യാപകനെതിരെ തെളിവുണ്ടന്നും പെണ്‍കുട്ടിയുടെ മൊഴി ക്രൈംബ്രാഞ്ചിന് എടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. കോടതി നിര്‍ദേശ പ്രകാരം കേസ് ഡയറിയും ഹാജരാക്കിയിരുന്നു.

83 ദിവസമായി പത്മരാജന്‍ റിമാന്‍ഡിലാണ്.തലശ്ശേരി പോക്സോ കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് പത്മരാജന്‍ ഹൈക്കോടതിയെ സമീപിച്ചത്.




By onemaly