Wed. Dec 2nd, 2020




എഴുകോണ്‍ > കൊല്ലം പുത്തൂരില്‍ കോവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന് കോവിഡ് സ്ഥിരീകരിച്ചു. തേവലപ്പുറം മനോജ് ഭവനില്‍ മനോജാ(23)ണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് നിരീക്ഷണത്തിലിരുന്ന വീട്ടില്‍ മൃതദേഹം കണ്ടെത്തിയത്.

ജൂലൈ 2നാണ് ദുബൈയില്‍ നിന്നും മനോജ് നാട്ടില്‍ എത്തിയത്. അന്നേ ദിവസം ദുബായില്‍ നിന്നെത്തിയ അയല്‍വാസിയായ യുവാവുമൊത്താണ് മനോജ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നത്. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി.




By onemaly