Fri. Dec 4th, 2020




കായലിൽ ചാടിയ യുവതിയെ പോലീസ് ഉദ്യോഗസ്ഥൻ രക്ഷപ്പെടുത്തി.

കായലിൽ ചാടിയ യുവതിയെ സിവിൽ പോലീസ് ഓഫീസർ സാഹസികമായി രക്ഷപ്പെടുത്തി. ഫോർട്ട്‌കൊച്ചി സ്റ്റേഷനിലെ പോലീസ് ഓഫീസർ ലവനാണ് അതിസാഹസികമായി യുവതിയെ രക്ഷിച്ചത്. തിങ്കളാഴ്ച വൈകീട്ട് നാലോടെ ഫോർട്ട്‌കൊച്ചി റോ-റോ ജെട്ടിയിലാണ് സംഭവം. മട്ടാഞ്ചേരി സ്വദേശിനിയായ യുവതിയാണ് ജെട്ടിയിൽ നിന്ന് അഴിമുഖത്തേക്ക് ചാടിയത്.

ഈ സമയം ഇവിടെ ഫോർട്ട്‌കൊച്ചി സർക്കിൾ ഇൻസ്പെക്ടർ ജി. മനുരാജിന്റെ നേതൃത്വത്തിലുള്ള പോലീസ് പട്രോളിങ്ങിന്റെ ഭാഗമായി ജെട്ടിയിലെത്തിയിരുന്നു. ജെട്ടിയിൽനിന്ന് ഒരാളെത്തി യുവതി കായലിൽ ചാടാൻ നിൽക്കുന്നതായി പറഞ്ഞു. ഇത് കേട്ടയുടൻ ഇൻസ്പെക്ടർ മനുരാജും ലെവനും ഓടിയടുത്തു. മനുരാജ് അടുത്തെത്തിയെങ്കിലും പിടികൂടുന്നതിന് മുൻപ് യുവതി വെള്ളത്തിൽ ചാടി. നീന്തൽ അറിയാവുന്ന ലെവനും ഓട്ടോ ഡ്രൈവറായ പി.യു. ഇക്ബാലും പിറകെ ചാടി. പിന്നാലെ വന്ന മറ്റൊരാളും ചാടി. അടിയൊഴുക്ക് ശക്തമായിരുന്നുവെങ്കിലും മുടിയിൽ പിടിച്ച് മുകളിലേക്ക് എത്തിച്ചു.ഓട്ടോ ഡ്രൈവർമാരുടെയും യാത്രക്കാരുടെയും സഹായത്തോടെ കൺട്രോൾ റൂം വാഹനത്തിൽ ഫോർട്ട്കൊച്ചി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.

ശക്തമായ ഒഴുക്കുള്ള ഭാഗമായതിനാൽ യുവതി മുങ്ങിത്താഴ്ന്നു. ഈ സമയം സിവിൽ പോലീസ് ഓഫീസറായ ലവൻ അഴിമുഖത്തേക്ക് എടുത്തു ചാടി യുവതിയുടെ മുടിയിൽ പിടിച്ചു. സമീപത്തുണ്ടായ നാട്ടുകാരിൽ ഒരാൾ കൂടി ചാടുകയും രണ്ടുപേരും ചേർന്ന് യുവതിയെ കരയ്ക്കെത്തിക്കുകയുമായിരുന്നു.

യുവതിയെ ഫോർട്ട്‌കൊച്ചി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ശക്തമായ ഒഴുക്കുള്ള മേഖലയാണിത്. വെള്ളത്തിൽ വീണാൽ രക്ഷപ്പെടുത്തുക എളുപ്പമല്ല. ഉദ്യോഗസ്ഥന്റെ മനഃസാന്നിധ്യമാണ് രക്ഷാപ്രവർത്തനത്തിന് സഹായിച്ചത്. കുത്തിയതോട് സ്വദേശിയാണ് ലെവൻ.




By onemaly