Thu. Nov 26th, 2020




തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളില കോവിഡ് ചികിത്സക്കായി സര്‍ക്കാര്‍ ഏകീകൃത നിരക്ക് നിശ്ചയിച്ചു. ജനറല്‍ വാര്‍ഡില്‍ 2,300 രൂപയും ഐ.സി.യുവില്‍ 6,500 രൂപയുമാണ് പ്രതിദിന നിരക്ക്. വെന്‍റിലേറ്റര്‍ സൗകര്യമുള്ള ഐ.സി.യുവില്‍ 11,500 രൂപയും ഹൈ ഡീപ്പന്‍ഡന്‍സി യൂണിറ്റില്‍ 3,300 രൂപയും ഈടാക്കാം. സ്വകാര്യ ആശുപത്രികളുമായള്ള ചര്‍ച്ചയെ തുടര്‍ന്നാണ് തുക നിശ്ചയിച്ചത്.

സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് റഫര്‍ ചെയ്യുന്ന രോഗികളെയാണ് ഈ നിരക്കില്‍ ചികില്‍സിക്കുക. ചികില്‍സാ ചെലവ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധയില്‍ ഉള്‍പ്പെടുത്തി സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കും.

കേന്ദ്രം നിശ്ചയിച്ച റേറ്റ് കുറവാണെന്ന പരാതിയെ തുടര്‍ന്നാണ് ചികില്‍സ ചെലവ് പരിഷ്കരിച്ചത്. സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയ്ക്കാണ് കാരുണ്യ ചികില്‍സ പദ്ധതിയുടെ നടത്തിപ്പ്.
സ്വകാര്യ ആശുപത്രിയില്‍ ചിക്തസ പ്രോട്ടോക്കോള്‍ ഇതുവരെ നിശ്ചയിച്ചിട്ടില്ല. ആരോഗ്യവകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് ചികില്‍സ പ്രോട്ടോക്കോള്‍ നിശ്ചയിക്കും. സ്വകാര്യ ആശുപത്രികളില്‍ നേരിട്ട് പ്രവേശിപ്പിക്കുന്ന കോവിഡ് രോഗികളുടെ ചികില്‍സ ചെലവിന്റെ കാര്യത്തില്‍ അതിന് ശേഷം മാത്രമാകും വ്യക്തത ലഭിക്കുക.



By onemaly