Tue. Nov 24th, 2020




കണ്ണൂര്‍ : വ്യാജ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തി സിവില്‍ സര്‍വീസ് നേടിയ തലശ്ശേരി സബ് കലക്ടര്‍ ആസിഫ് കെ. യൂസഫിന്റെ ഐ.എ.എസ് പദവി റദ്ദാക്കാന്‍ ശുപാര്‍ശ. കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം ചീഫ് സെക്രട്ടറിക്ക് ഇതു സംബന്ധിച്ച്‌ കത്തയച്ചു. ആസിഫ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി ഐ.എ.എസ് നേടിയെന്ന പരാതിക്ക് പിന്നാലെയാണ് നടപടി.

ആസിഫിന്റെ ഒ.ബി.സി സര്‍ട്ടിഫിക്കറ്റും വരുമാന സര്‍ട്ടിഫിക്കറ്റും റദ്ദാക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആസിഫ് കെ. യൂസഫിനെതിരെ ഓള്‍ ഇന്ത്യ സര്‍വീസ് പ്രൊബേഷന്‍ നിയമത്തിലെ ചട്ടം 12 പ്രകാരം നടപടിയെടുക്കാനാണ് നിര്‍ദേശം. ആസിഫ് വ്യാജ വരുമാനസര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയാണ് ഐ.എ.എസ് നേടിയതെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

പരീക്ഷ എഴുതുന്നതിന് തൊട്ടുമുമ്ബുള്ള മൂന്ന് സാമ്ബത്തിക വര്‍ഷത്തില്‍ ഏതെങ്കിലും ഒരു വര്‍ഷം കുടുംബത്തിന്റെ വാര്‍ഷിക വരുമാനം ആറുലക്ഷത്തില്‍ താഴെയാകണമെന്നതാണ് ഒ.ബി.സി സംവരണത്തിനുള്ള മാനദണ്ഡം. എന്നാല്‍ മൂന്നു സാമ്ബത്തിക വര്‍ഷങ്ങളിലും ആസിഫിന്റെ കുടുംബത്തിന്റെ വാര്‍ഷിക വരുമാനം ആറുലക്ഷത്തില്‍ കൂടുതലാണെന്ന് തെളിഞ്ഞു. ആസിഫിന്റെ ഒ.ബി.സി സര്‍ട്ടിഫിക്കറ്റും വരുമാന സര്‍ട്ടിഫിക്കറ്റും റദ്ദാക്കണമെന്നും നിര്‍ദേശമുണ്ട്. വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയ കണയന്നൂര്‍ തഹസില്‍ദാര്‍ക്കെതിരെ നടപടി എടുക്കാനും നിര്‍ദ്ദേശമുണ്ട്.



By onemaly