Mon. Nov 30th, 2020




തിരുവനന്തപുരം: വിമാനത്താവളത്തിൽ  വന്‍ സ്വര്‍ണവേട്ട. യു.എ.ഇ കോണ്‍സുലേറ്റിലേക്ക് വന്ന പാഴ്‍സലിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. 30 കിലോ സ്വര്‍ണമാണ് ബാഗേജിനുള്ളില്‍ നിന്നും കണ്ടെടുത്തത്. രാജ്യത്ത് ആദ്യമായാണ് ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണക്കടത്ത് നടത്തുന്നത്.  സംസ്ഥാനത്ത് ഇതുവരെ നടന്നതില്‍ ഏറ്റവും വലിയ സ്വര്‍ണ്ണവേട്ടയാണിത്.
മൂന്ന് ദിവസം മുമ്പാണ് വിദേശത്ത് നിന്ന് കാര്‍ഗോ എത്തിയത്. ശുചിമുറി ഉപകരണങ്ങളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. ബാഗേജില്‍ സ്വര്‍ണ്ണം ഉണ്ടെന്ന വിവരം ലഭിച്ചതോടെ പ്രത്യേക കസ്റ്റംസ് ഉദ്യോഗസ്ഥരെത്തി പരിശോധിക്കുകയായിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന തുടരുകയാണ്. കാര്‍ഗോ അയച്ച വ്യക്തിയെക്കുറിച്ചും അന്വേഷണം നടക്കുകയാണ്. തിരുവനന്തപുരം മണക്കാടാണ് യു.എ.ഇ കോണ്‍സുലേറ്റ് സ്ഥിതി ചെയ്യുന്നത്.



By onemaly