ഒരു ലിറ്റർ ചാരായത്തിന് 1000 രൂപ പയ്യാവൂരിൽ എക്സൈസ്കാരെ കണ്ട് ചാരായ വിൽപ്പനക്കാരൻ ഓടി രക്ഷപ്പെട്ടു – Sreekandapuram Online News-
Sat. Sep 26th, 2020
തളിപ്പറമ്പ് സർക്കിൾ എക്സൈസ് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ എം.വി.അഷറഫിന്റെ നേതൃത്വത്തിൽ പയ്യാവൂർ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ പൂപ്പറമ്പ് വെമ്പുവയിൽ വെച്ച് എക്സൈസ്കാരെ കണ്ട് ചാരായം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ട പയ്യാവൂർ സ്വദേശി അമ്പു നായർ എന്ന് അറിയപ്പെടുന്ന നാരായൺ നായരുടെ പേരിൽ കേസെടുത്തു. ഉപേക്ഷിക്കപ്പെട്ട രണ്ട് ലിറ്റർ ചാരായം കസ്റ്റഡിയിൽ എടുത്തു. കള്ള് ഷാപ്പ്, ബാർ, ബിവറേജ് എന്നിവ പൂട്ടിയ സമയത്ത് ചാരായം ഉത്പാദിപിച്ച് വില്ലന നടത്തുകയായിരുന്നു ഇയാൾ. ഒരു ലിറ്റർ ചാരായത്തിന് 1000 രൂപയ്ക്ക് വരെയാണ് ഇയാൾ വില്പന നടത്തിയിരുന്നത്. സംഘത്തിൽ CEO ശരത്ത്, ഡ്രൈവർ അനിൽ കുമാർ എന്നിവരുണ്ടായിരുന്നു
By onemaly