Sat. Dec 5th, 2020




മലപ്പുറം: കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
വണ്ടൂര്‍ ചോക്കാട് സ്വദേശി മുഹമ്മദ് (82 വയസ് )ആണ് മരിച്ചത്.
 സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ മരിച്ച മലപ്പുറം സ്വദേശി മുഹമ്മദിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. 82 വയസായിരുന്നു. ഇദ്ദേഹത്തിന് അര്‍ബുദം ഉള്‍പ്പെടെ ഗുരുതര രോഗബാധയുണ്ടായിരുന്നു. കഴിഞ്ഞ മാസം 29ന് റിയാദില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു മുഹമ്മദ്. ജൂലൈ ഒന്നാം തീയതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ന്യുമോണിയയുമാണ് ആരോഗ്യ സ്ഥിതി വഷളാക്കിയത്.




By onemaly