Wed. Dec 2nd, 2020




ചെങ്ങളായി: ശരിയായ രീതിയില്‍ ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കാതെയും ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചിട്ടും പാഠപുസ്തകങ്ങള്‍ നല്‍കാതെയും വിദ്യാര്‍ത്ഥികളെ ദ്രോഹിക്കുന്ന സര്‍ക്കാറിനെതിരെ എം.എസ്.എഫ് ചെങ്ങളായി പഞ്ചായത്തു കമ്മറ്റി ചെങ്ങളായിൽ തെരുവ് ക്ലാസ് സംഘടിപ്പിച്ച് പ്രതിഷേധിച്ചു. പൊതുവിദ്യാഭ്യാസം എന്ന വിഷയത്തില്‍ പാഠപുസ്തകമില്ല എന്ന അദ്ധ്യായം ക്ലാസെടുത്തു കൊണ്ട് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എം പി എ റഹീം സമരം ഉദ്ഘാടനം ചെയ്തു. പഞ്ചായത് പ്രസിഡന്റ് റഹീസ് തേർളായി അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് നിയോജകമണ്ഡലം സീനിയർ പ്രസിഡന്റ് ആഷിഖ് ചെങ്ങളായി മണ്ഡലം msf പ്രസിഡന്റ് റൗഫ് കൊയ്യം, സഫീർ ചുഴലി, ഹൈദ്രോസ് ഹാജി, മാച്ചേരി സലാം, കാദർ സി സംസാരിച്ചു. എം.എസ്.എഫ് പഞ്ചായത് ജനറല്‍ സെക്രട്ടറി നബ്ഹാൻ ചുഴലി സ്വാഗതവും ട്രഷറർ മുഫീദ് വളക്കൈ നന്ദിയും പറഞ്ഞു. മിഖദാദ് കലക്കൻ, ശാക്കിർ തേർളായി, മുഷ്‌താഖ്‌ ചുഴലി, യാസീൻ ചുഴലി, മുഫാസ് ചെങ്ങളായി, വാജിദ് ചുഴലി, മുനവ്വർ ചെങ്ങളായി, മുബഷിർ, ഇർഷാദ്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




By onemaly