Sat. Dec 5th, 2020




അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് പാസ് നിര്‍ബന്ധമാണെന്ന നിബന്ധന കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയ പശ്ചാത്തലത്തില്‍ പുറത്തു നിന്ന് ജില്ലയിലേക്ക് വരുന്നവര്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്താല്‍ മതിയെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. കോവിഡ് 19 ജാഗ്രത പോര്‍ട്ടലിലാണ് (https://covid19jagratha.kerala.nic.in/) രജിസ്റ്റര്‍ ചെയ്യേണ്ടത്. നാട്ടിലേക്ക് തിരിച്ചെത്തുന്നവരുടെ ക്വാറന്റീന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ക്രമീകരിക്കുന്നതിനു വേണ്ടിയാണിത്. പോര്‍ട്ടലില്‍ ലഭ്യമായ തീയതിയും സമയവും തെരഞ്ഞെടുത്ത് രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് യാത്രാനുമതി ലഭിക്കും. രജിസ്‌ട്രേഷന്‍ വേളയില്‍ നല്‍കിയ തീയതിക്കും സമയത്തും തെരഞ്ഞെടുത്ത ചെക്ക്‌പോയിന്റില്‍ എത്തിയാല്‍ മാത്രം മതിയെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു




By onemaly