
കണ്ണൂർ : കണ്ണൂരിൽ ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത് 35 പേർക്ക് ചിറ്റാരിപ്പറമ്പ് 2 കുറുമാത്തൂർ 1 കണ്ണൂർ 4 മാട്ടൂൽ 1 നാറാത്ത് 1 കോട്ടയം മലബാർ 2 കീഴല്ലൂർ 2 കുറ്റ്യാട്ടൂർ 1 മട്ടന്നൂര്‍ 1 ആലക്കോട് 1 കുന്നോത്ത് പറമ്പ് 1 മൊകേരി 1 കൊളച്ചേരി 1 പിണറായി 1 സി.ഐ.എസ്.എഫ് 4 ആർമി 11 .
ഇവരില്‍ 10 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 10 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ബാക്കിയുള്ളവരില്‍ 11 പേര് കണ്ണൂര്‍ ഡിഎസ്സിക്കാരും നാലു പേര് സിഐഎസ്എഫുകാരുമാണ്.
കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന 14 പേര് രോഗമുക്തരായി.
കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 11ന് കുവൈറ്റില്‍ നിന്നെത്തിയ കുന്നോത്തുപറമ്പ് സ്വദേശി 42കാരന്, ജൂലൈ ഒന്നിന് ജിദ്ദയില്‍ നിന്നുള്ള എസ് വി 3702 വിമാനത്തിലെത്തിയ കീഴല്ലൂര്‍ സ്വദേശി 39കാരന്, ചിറ്റാരിപ്പറമ്പ് സ്വദേശി 47കാരി, ഇതേദിവസം സൗദി അറേബ്യയില്‍ നിന്നുള്ള എസ്ജി 3702 വിമാനത്തിലെത്തിയ മട്ടന്നൂര്‍ സ്വദേശി 50കാരന്, ജൂലൈ രണ്ടിന് ദമാമില്‍ നിന്നുള്ള ജി8 7131 വിമാനത്തിലെത്തി നാറാത്ത് സ്വദേശി 30കാരന്, നെുമ്പാശ്ശേരി വിമാനത്താവളം വഴി ജൂണ്‍ 18ന് ഖത്തറില്‍ നിന്നുള്ള എഎല്‍ 1826 വിമാനത്തിലെത്തിയ കീഴല്ലൂര്‍ സ്വദേശി 27കാരന്, ജൂണ്‍ 30ന് ഒമാനില്‍ നിന്നുള്ള എസ്ജി 9995 വിമാനത്തിലെത്തിയ കുറുമാത്തൂര്‍ സ്വദേശി 55കാരന്, ഇതേദിവസം സൗദി അറേബ്യയില്‍ നിന്നുള്ള എസ്ജി 9931 വിമാനത്തിലെത്തിയ പിണറായി സ്വദേശി 52കാരന്, കരിപ്പൂര്‍ വിമാനത്താവളം വഴി ജൂണ്‍ 19ന് ഒമാനില്‍ നിന്നുള്ള എസ്ജി 9780 വിമാനത്തിലെത്തിയ ശ്രീകണ്ഠാപുരം സ്വദേശി ഒന്‍പത് വയസ്സുകാരന്, ജൂണ്‍ 30ന് റിയാദില്‍ നിന്നുള്ള എസ് വി 3892 വിമാനത്തിലെത്തിയ കൊളച്ചേരി സ്വദേശി 29കാരന് എന്നിവരാണ് വിദേശത്തുനിന്നെത്തിയവര്‍.
ജൂണ്‍ 15ന് ചെന്നൈയില്‍ നിന്ന് ചെന്നൈ-തിരുവനന്തപുരം എക്സ്പ്രസിലെത്തിയ കണ്ണൂര്‍ സ്വദേശി 31കാരന്, 16ന് ബെംഗളൂരുവില്‍ നിന്ന് എത്തിയ മൊകേരി സ്വദേശി 56കാരന്, 18ന് ശ്രീനഗറില്‍ നിന്ന് മംഗള എക്സ്പ്രസിലെത്തിയ കുറ്റിയാട്ടൂര്‍ സ്വദേശി 34കാരന്, 21ന് ബെംഗളൂരുവില്‍ നിന്നെത്തിയ ആലക്കോട് സ്വദേശി 37കാരന്, 27ന് മംഗളൂരുവില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശി 37കാരന്, മൈസൂരില്‍ നിന്നെത്തിയ കോട്ടയം മലബാര്‍ സ്വദേശികളായ നാല് വയസുള്ള പെണ്‍കുട്ടി, 27കാരി, 28ന് ബെംഗളൂരുവില്‍ നിന്നെത്തിയ മാട്ടൂല്‍ സ്വദേശി 45കാരന്, കണ്ണൂര്‍ സ്വദേശികളായ 25കാരന്, 35കാരന് എന്നിവരാണ് ഇതര സംസ്ഥാനത്ത് നിന്നും എത്തിയവര്‍.
കണ്ണൂര്‍ ഡിഐസി സെന്ററിലെ ഹിമാചല്‍ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ള ഈരണ്ടു പേര്‍ക്കും തമിഴ്നാട്, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, മേഘാലയ, കര്‍ണാടക, ഡല്‍ഹി, കേരളം എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. സിഐഎസ്എഫുകാരില്‍ നിന്ന് ഉത്തര്‍പ്രദേശ് സ്വദേശികളായ രണ്ടു പേരും കേരള, കര്‍ണാടക സ്വദേശികളായ ഒരാള്‍ വീതവും പുതുതായി രോഗബാധിതരായി.
ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 561 ആയി. ഇവരില്‍ 323 പേര് രോഗം ഭേദമായി ആശുപത്രി വിട്ടു. അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ ചികിത്സയിലായിരുന്ന പയ്യന്നൂര്‍ സ്വദേശി 27കാരന്, മുഴപ്പിലങ്ങാട് സ്വദേശികളായ 49കാരി, 29കാരന്, മൊകേരി സ്വദേശി 49കാരന്, പെരളശ്ശേരി സ്വദേശി 39കാരന്, പാനൂര്‍ സ്വദേശി 44കാരന്, മാട്ടൂല്‍ സ്വദേശി 64കാരന്, ചെങ്ങളായി സ്വദേശി 40കാരന്, ഉളിക്കല്‍ സ്വദേശി 31കാരന്, നടുവില്‍ സ്വദേശി 25കാരി, കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചപ്പാരപ്പടവ് സ്വദേശി 21കാരി, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന തലശ്ശേരി സ്വദേശി 45കാരി, കതിരൂര്‍ സ്വദേശി 48കാരി, എട്ടിക്കുളം സ്വദേശി 60കാരന് എന്നിവരാണ് ഇന്നലെ രോഗം ഭേദമായി വീടുകളിലേക്കു മടങ്ങിയത്.
നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 22989 പേരാണ്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 64 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 24 പേരും അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 285 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 40 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ നാലു പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ മൂന്നു പേരും വീടുകളില്‍ 22569 പേരുമാണ് നിരീക്ഷണത്തിലുള്ളത്.
ജില്ലയില്‍ നിന്ന് ഇതുവരെ 15936 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 15400 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 14443 എണ്ണം നെഗറ്റീവാണ്. 536 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
കണ്ണൂര്‍ ജില്ലയിലെ തില്ലങ്കേരി (10), ചൊക്ലി (5), ഏഴോം (7), തളിപ്പറമ്ബ് മുന്‍സിപ്പാലിറ്റി (34), മയ്യില്‍ (11), എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.