home

എം പി ഫണ്ടിൽ പ്രഗതികോളേജിന്‌ ശൗചാലയം നിർമ്മിക്കാൻ നഗരസഭാ ചെയർമാൻ കൂട്ടുനിന്നു എന്നത് വ്യാജ പ്രചാരണം- സിപിഐ എംഇരിട്ടി : പ്രഗതി കോളേജിന് ശൗചാലയം നിർമ്മിക്കാൻ എംപി ഫണ്ട് ലഭ്യമാക്കാൻ ഇരിട്ടി നഗരസഭാ ചെയർമാനും പാർട്ടിയും കൂട്ടുനിന്നുവെന്ന കള്ള പ്രചരണങ്ങൾ ജനങ്ങൾ തള്ളി കളയുമെന്ന‌് സിപിഐ എം നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ശൗചാലയം പണിയാൻ സുരേഷ് ഗോപി എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 11,55,000 രൂപ നീക്കിവെച്ചതായി 2019 ജൂൺ 29ന‌് കലക്ടർ ഇരിട്ടി നഗരസഭാ സെക്രട്ടറിയെ കത്ത് മുഖേന അറിയിച്ചു. കത്തിൽ ആവശ്യപ്പെട്ടതു പ്രകാരം ശൗചാലയത്തിന്റെ ഏസ്റ്റിമേറ്റും, കുട്ടികളിൽ നിന്നും ഫീസീടാക്കിയാണ് കോളജ് പ്രവർത്തിക്കുന്നതെന്നും കാണിച്ചുള്ള സമഗ്ര റിപ്പോർട്ട് കലക്ടർക്ക് സെക്രട്ടറി സമർപ്പിച്ചു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചാരിറ്റബിൾ സ്ഥാപനമല്ലാത്തതിനാൽ എംപി ഫണ്ട് ലഭിക്കുന്ന സാഹചര്യം നിയമപ്രകാരം ഇല്ലാതായി.തുടർന്ന‌് കോളജ‌് മാനേജ്മെന്റ‌് സ്വന്തം നിലക്ക് 2 സെന്റ‌് സ്ഥലം നഗരസഭാ സെക്രട്ടറിയുടെ പേരിൽ റജിസ്റ്റർ ചെയ്ത് നൽകി. ഈ നിലക്ക് സ്ഥലം റജിസ്റ്റർ ചെയ്ത് നൽകിയാലും എംപി ഫണ്ട് ലഭിക്കണമെങ്കിൽ ശൗചാലയം നിർമ്മിച്ചു കഴിഞ്ഞാൽ ഭാവിയിൽ അതിന്റെ മെയിന്റനൻസും, മറ്റു ചെലവുകളും നഗരസഭ വഹിക്കുമെന്ന തീരുമാനം കലക്ടർക്ക് നൽകണം. ഇതും നഗരസഭാ ഭരണ സമിതി നൽകിയിട്ടില്ല. ഇക്കാരണങ്ങളാൽ ടി സ്ഥാപനത്തിന് എംപി ഫണ്ട് ലഭിച്ചില്ല എന്നതാണ് വസ്തുത. നഗരസഭയാവും മുമ്പുള്ള കീഴൂർ ചാവശ്ശേരിയുടെ രാഷ്ട്രീയ ചരിത്രം. സിപിഐ എം﹣- ബിജെപി ബന്ധമെന്ന അപവാദ പ്രചരണം തിരഞ്ഞെടുപ്പ‌് ലക്ഷ്യമാക്കിയുള്ളതാണ‌്. മീത്തലെ പുന്നാട‌്, കീഴൂർകുന്ന‌്, ആവട്ടി തുടങ്ങി നഗരസഭയിലെ അസംഖ്യം വാർഡുകളിൽ നേരത്തെ കോൺഗ്രസിന‌് മൃഗീയ ഭൂരിപക്ഷം കിട്ടിയവയാണ‌്. ഇവിടങ്ങളിൽ ബിജെപി ജയിച്ച‌് വന്നത‌് ഓന്ത‌് നിറം മാറുംപോലെയുള്ള കോൺഗ്രസ‌് മറുകണ്ടം ചാട്ടത്തിന്റെ ഭാഗമാണ‌്. അത്തിത്തട്ട് ,പയഞ്ചേരി വാർഡുകളിൽ ബി.ജെ.പി .കോൺഗ്രസ്സിനെയും സഹായിച്ചു. സ്വന്തം മുന്നണിക്കകത്ത‌് ഐക്യമുണ്ടാക്കാൻ കഴിയാത്ത സംഘമാണ‌് നഗരസഭയിൽ കോൺഗ്രസ‌്. മുസ്ലീംലീഗ‌് പോലും കോൺഗ്രസിനെ മുഖവിലക്കെടുക്കാതായിട്ട‌് കാലങ്ങളായി. വർഗീയതക്കെതിരായി ഏതെങ്കിലും ഘട്ടത്തിൽ ഉരിയാടാത്ത കോൺഗ്രസാണ‌് ഉളള സ്വാധീനമെല്ലാം ആർഎസ‌്എസിനും ബിജെപിക്കും അടിയറവച്ചും വോട്ട‌് ബിജെപിക്ക‌് മറിച്ച‌് നൽകിയും കോലം കെട്ട കോൺഗ്രസ‌് നഗരസഭയിൽ സിപിഐഎമ്മിനെ പഴി പറഞ്ഞും കള്ളം പ്രചരിപ്പിച്ചും ആർഎസ‌്എസ‌്﹣- എസ‌്ഡിപിഐ﹣- ലീഗ‌് കുപ്രചരണങ്ങൾക്കൊപ്പം ചേർന്നും സ്വന്തം പാർടിയിലെ മണ്ണൊലിപ്പ‌് തടയാനുള്ള വെപ്രാ‌ളത്തിലാണെന്ന‌് സിെപിഐ എം ഏരിയാ സെക്രട്ടറി ബിനോയ‌് കുര്യൻ കൂട്ടിച്ചേർത്തു.സംസ്ഥാനത്ത് പുതുതായി രൂപീകരിച്ച നഗരസഭകളിലൊന്നാണ് ഇരിട്ടി നഗരസഭ. എന്നാൽ എല്ലാ പരിമിതികളും മറികടന്ന് വികസനരംഗത്ത് ജനങ്ങളെ അണിനിരത്തി മാതൃകാപരമായ ഒട്ടെറെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ഭരണ സമിതിക്ക് സാധിച്ചു. രണ്ട് പ്രളയകാലദുരിതങ്ങളെ അതിജീവിക്കാൻ നഗരസഭ ജനങ്ങൾക്കാപ്പം നിന്നു. നിലവിൽ കോവിഡ്- 19 രോഗവ്യാപന പ്രതിരോധ പ്രവർത്തനവും ആക്ഷേപ രഹിതമായി നഗരസഭ കൈകാര്യം ചെയ്യുന്നു. ഇതൊക്കെ സാധിക്കുന്നത് നഗരസഭയിലെ ജനങ്ങൾക്ക് ഭരണസമിതിയിലുള്ള അടിയുറച്ച വിശ്വാസമാണെന്ന‌് ചെയർമാൻ പി പി അശോകൻ കൂട്ടിച്ചേർത്തു. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് സ്ഥലമോ കെട്ടിടമോ എതെങ്കിലും വ്യക്തിക്കോ, സ്ഥാപനത്തിനോ സൗജന്യമായി നൽകണമെന്ന് തോന്നിയാൽ സെക്രട്ടറിയുടെ പേരിൽ റജിസ്റ്റർ ചെയ്ത് നൽകാം ഇതിന് ഭരണസമിതിയുടേയോ, ചെയർമാന്റെയോ അറിവോ അംഗികാരമോ ആവശ്യമില്ല. സ്ഥലം റജിസ്റ്റർ ചെയ്ത് നൽകിയാൽ കോടതി മുഖേന ഫണ്ട് ലഭിക്കുമെന്നും അറിവില്ലായ്മയുടെ ഭാഗമായി പറയുന്നുണ്ട്. തെറ്റാണിത്. അനുവദിച്ച എ‌ംപി ഫണ്ട‌് ഇതിനകം നഷ്ടപ്പെട്ടു കഴിഞ്ഞു. എംപി ഫണ്ട് ലഭിക്കാൻ മാത്രമാണ് സ്ഥലം റജിസ്റ്റർ ചെയ്ത് നൽകിയത്. ആയതിൽ നഗരസഭാ ഭരണസമിതിക്ക‌് യാതൊരു ഉത്തരവാദിത്വവുമില്ലെന്നും നേതാക്കൾ കൂട്ടിച്ചേർത്തു. പി.പി. അശോകൻ, ബിനോയ് കുര്യ