Tue. Nov 24th, 2020




.

തളിപ്പറമ്പ്: തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിളില്‍ വ്യാജവാറ്റിനെതിരായ നടപടികള്‍ ശക്തമാക്കി.

തളിപ്പറമ്പ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ എം.വി അഷറഫിന്റെ നേതൃത്വത്തില്‍ ഇന്ന് നടത്തിയ റെയ്ഡില്‍ ചേപ്പറമ്പില്‍ കരിവെള്ളൂര്‍- കാവുമ്പായി റോഡിന് സമീപത്ത് വെച്ച് 110 ലിറ്റര്‍ വാഷ് കണ്ടെടുത്തു.

കോവിഡ് 19 ന്റെ ഭാഗമായി ബാറുകളും മറ്റും പൂട്ടിയ സമയത്ത് തുടങ്ങിയ ചാരായം വാറ്റി വില്‍പന ലാഭകരമായതിനാല്‍ ബാറുകളും ബീവറേജുകളും തുറന്നപ്പോഴും അത് തുടരുന്നതായി വിവരം ലഭിച്ചിരുന്നു.

നിടിയേങ്ങ ചേപ്പറമ്പ് ഭാഗങ്ങളില്‍ ചാരായം വില്‍പന വ്യാപകമാണെന്ന് കണ്ടതിനാലാണ് റെയ്ഡ് നടത്തിയത്.

പാര്‍ട്ടിയില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ വിനേഷ് ഡ്രൈവര്‍ അനില്‍കുമാര്‍ എന്നിവരും പങ്കെടുത്തു.



By onemaly