Sat. Dec 5th, 2020




കണ്ണൂര്‍: കണ്ണൂരിൽ ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത് 9 പേർക്ക്. തളിപ്പറമ്പ് 1 ( ചെന്നെ റിട്ടേൺ മട്ടന്നൂർ 1 ( ഖത്തർ റിട്ടേൺ ) ചെറുകുന്ന് 1 ( ബഹറൈൻ റിട്ടേൺ പെരിങ്ങത്തൂർ 1 ദുബൈ റിട്ടേൺ കല്യാശ്ശേരി 1കുവൈറ്റ് റിട്ടേൺ കുറുമാത്തൂർ 1 ഖത്തർ റിട്ടേൺ ഇരിക്കൂർ 1 ഖത്തർ റിട്ടേൺ ചെമ്പിലോട് 1 സൗദി റിട്ടേൺ പട്ടുവം 1 ( ഡൽഹി റിട്ടേൺ )
കണ്ണൂർ വിമാനത്താവളം വഴി ജൂൺ 26 ന് ദുബൈയിൽ നിന്ന് എഫ്സെഡ് 4811 വിമാനത്തിലെത്തിയ പെരിങ്ങത്തൂർ സ്വദേശി 38 കാരൻ , ജൂൺ 29 ന് ഖത്തറിൽ നിന്ന് എസ്ജി 9375 വിമാനത്തിലെത്തിയ കുറുമാത്തൂർ സ്വദേശി 49 കാരൻ , അതേ വിമാനത്തിലെത്തിയ ഇരിക്കൂർ സ്വദേശി 34 കാരൻ , അതേദിവസം കരിപ്പൂർ വിമാനത്താവളം വഴി സൗദി അറേബ്യയിൽനിന്ന് എസ്ജി 920 വിമാനത്തിലെത്തിയ ചെമ്പിലോട് സ്വദേശി 46 കാരൻ , ജൂൺ 24 ന് ബഹറിനിൽ നിന്ന് ജിഎഫ് 7272 വിമാനത്തിലെത്തിയ ചെറുകുന്ന് സ്വദേശി 30 കാരൻ , ജൂൺ 28 ന് ഖത്തറിൽ നിന്ന് എസ്ജി 9472 വിമാനത്തിലെത്തിയ മട്ടന്നൂർ സ്വദേശി 29 കാരൻ , നെടുമ്പാശ്ശേരി വിമാനത്താവളം വഴി ജൂൺ 13 ന് ജെ 9 1405 വിമാനത്തിലെത്തിയ തലശ്ശേരി മൂഴിക്കര സ്വദേശി 50 കാരൻഎന്നിവരാണ് വിദേശത്ത് നിന്ന് എത്തിയവർ .കണ്ണൂർ വിമാനത്താവളം വഴി ജൂൺ 19 ന് ഡൽഹിയിൽ നിന്ന് എഐ 425 വിമാനത്തിലെത്തിയ പട്ടുവം സ്വദേശി 34 കാരൻ , അന്നേ ദിവസം ചെന്നൈയിൽ നിന്ന് എത്തിയ തളിപ്പറമ്പ് സ്വദേശി 40 കാരൻ എന്നിവർക്കും രോഗം സ്ഥിരീകരിച്ചു .
ഇതോടെ ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം 507 ആയി . ഇവരിൽ 298 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു . ജില്ലാ കോവിഡ് ട്രീറ്റ്മെന്റ് സെന്ററിൽ ചികിത്സയിലായിരുന്ന മുണ്ടേരി സ്വദേശി 50 കാരൻ , ചന്ദനക്കാംപാറ സ്വദേശി 29 കാരൻ , വേങ്ങാട് സ്വദേശി 30 കാരൻ , കരിവെള്ളൂർ സ്വദേശി 52 കാരൻ , പഴയങ്ങാടി സ്വദേശി 25 കാരി , തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പന്ന്യന്നൂർ സ്വദേശി 64 കാരൻ എന്നിവരാണ് രോഗം ഭേദമായി ഇന്നലെ ആശുപത്രി വിട്ടത് . നിലവിൽ ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 22751 പേരാണ് . ഇവരിൽ കണ്ണൂർ ഗവ . മെഡിക്കൽ കോളേജ് ആശുപത്രിയിൽ 91 പേരും കണ്ണൂർ ജില്ലാ ആശുപത്രിയിൽ 22 പേരും അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററിൽ 255 പേരും തലശ്ശേരി ജനറൽ ആശുപത്രിയിൽ 41 പേരും കണ്ണൂർ ആർമി ഹോസ്പിറ്റലിൽ നാലു പേരും ഫസ്റ്റ് ലൈൻ കോവിഡ് ട്രീറ്റ്മെന്റ് സെന്ററിൽ മൂന്നു പേരും വീടുകളിൽ 22335 പേരുമാണ് നിരീക്ഷണത്തിലുള്ളത് .




By onemaly