Sun. Nov 29th, 2020




ശ്രീകണ്ഠപുരം: പരിശോധനക്കായി ക്ലിനിക്കിലെത്തിയ യുവതിയെ ഡോക്ടർ മാനഭംഗപ്പെടുത്താൻ ശ്രമിച്ചു. മലപ്പട്ടത്തെ 23 കാരിയാണ് ശ്രീകണ്ഠപുരം എസ്.എം.സി.ക്ലിനിക്കിലെ ഡോക്ടർ പ്രശാന്ത് നായ്ക്കിനെതിരെ പോലീസിൽ പരാതി നൽകിയത്. ചെവി പരിശോധനയ്ക്കായി യുവതി ആശുപത്രിയിലെത്തിയത്. പരിശോധനയ്ക്കിടെ ഡോക്ടർ ദേഹത്ത് കയറി പിടിക്കുകയായിരുന്നുവെന്ന് യുവതിയുടെ പരാതി.എസ്. എച്ച്.ഒ. ഇൻസ്‌പെക്ടർ ഇ.പി.സുരേശന്റെ നേതൃത്വത്തിൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.



By onemaly