Thu. Nov 26th, 2020




കണ്ണൂര്‍: കോവിഡ് ചികിത്സാകേന്ദ്രത്തിനായി കണ്ണൂരില്‍ ഫ്ലാറ്റ് ഏറ്റെടുത്ത നടപടിക്ക് ഹൈകോടതി സ്​റ്റേ. കോവിഡ് ഫസ്​റ്റ്​ ലൈന്‍ ട്രീറ്റ്‌മ​െന്‍റ് സ​െന്‍ററിനായി കണ്ണൂര്‍ നഗരത്തിലെ സെഡ് പ്ലസ് അപാര്‍ട്‌മ​െന്‍റ് കെട്ടിടം ജില്ല കലക്​ടര്‍ ഏറ്റെടുത്ത നടപടിക്കാണ് സ്​റ്റേ. ഉടമകള്‍ക്ക് നോട്ടീസ് പോലും നല്‍കാതെ ഫ്ലാറ്റ് ഏറ്റെടുത്തത് തെറ്റാണെന്ന് കോടതി പറഞ്ഞു. ഫ്ലാറ്റ് ഏറ്റെടുത്തതിനെതിരെ ഉടമ കോടതിയെ സമീപിച്ചിരുന്നു. ജില്ല ആശുപത്രിക്ക് സമീപം ഒഴിഞ്ഞുകിടക്കുന്ന ഫ്ലാറ്റ് ഞായറാഴ്​ചയാണ് ഏറ്റെടുത്തത്



By onemaly