June 29, 2022



ശ്രീകണ്ഠപുരം: കെ എം മാണി സംസ്ഥാനത്തിനും യു ഡി എഫിനും  നൽകിയ സംഭാവനകൾ തളളിക്കൊണ്ട് യുഡിഎഫിൽ നിന്നും പുറത്താക്കിയതിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് (എം) ശ്രീകണ്ഠപുരം മണ്ഡലം കമ്മറ്റി നേതൃത്വത്തിൽ ടൗണിൽ പ്രകടനം നടത്തി. മണ്ഡലം പ്രസിഡണ്ട്
ബിജു കൈച്ചിറമറ്റം, ജില്ലാ സെക്രട്ടറി വി.വി സേവി, ബിനു ഇലവുങ്കൽ, സണ്ണി മുക്കുഴി, അലക്സാണ്ടർ ഇല്ലിക്കുന്നുംപുറം, റെജി കാര്യാങ്കൽ, റോബി ഈപ്പൻ, ബേബി പുന്നശ്ശേരി, ജെയിംസ് മാണി, സി.കെ അലക്സ് തുടങ്ങിയവർ നേതൃത്വം നൽകി.