
കോവിഡ് സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ ബസ്ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള ജസ്റ്റിസ് രാമചന്ദ്രന് കമ്മീഷന്റെ ശുപാര്‍ശയ്ക്ക് മന്ത്രിസഭ അംഗീകാരം നല്കി.മിനിമം ബസ് ചാര്‍ജ് വര്‍ധിപ്പിക്കാതെ, ദൂരപരിധി കുറച്ചു കൊണ്ടാണ് ബസ് ചാര്‍ജ് ഫലത്തില്‍ കൂട്ടിയിരിക്കുന്നത്.
നിലവില്‍ അഞ്ച് കിലോമീറ്റര്‍ വരെ എട്ടു രൂപ ചാര്‍ജ് ഈടാക്കുന്നത് രണ്ടര കിലോമീറ്റര്‍ ആയി ചുരുക്കി.കോവിഡ് കാലത്തേക്ക് മാത്രമാണ് ബസ് ചാര്‍ജ് വര്‍ധന.അതേസമയം, വിദ്യാര്‍ഥികളുടെ കണ്സഷന് ചാര്‍ജ് ഉയര്‍ത്താനുള്ള ആവശ്യം മന്ത്രിസഭ തള്ളിയിട്ടുണ്ട്.