Sat. Dec 5th, 2020




തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സിഫലം പ്രഖ്യാപിച്ചു. 98.82 ശതമാനമാണ് വിജയം. പരീക്ഷ എഴുതിയ 4,20,292 വിദ്യാര്‍ഥികളില്‍ 4,17,101 പേര്‍ വിജയിച്ചു. വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം 98.11 ശതമാനമായിരുന്നു വിജയം. ഇത്തവണ 0.71 ശതമാനത്തിന്റെ വര്‍ധനവുണ്ടായി.

എല്ലാവിഷയത്തിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികളുടെ എണ്ണം 41,906 ആണ്. കഴിഞ്ഞ വര്‍ഷം 37,334 വിദ്യാര്‍ഥികള്‍ക്കാണ് എല്ലാവിഷയത്തിനും എ പ്ലസ് ലഭിച്ചത്. 4,572 പേരുടെ വര്‍ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.

പ്രൈവറ്റായി പരീക്ഷയെഴുതിയ 1,770 വിദ്യാര്‍ഥികളില്‍ 1,356 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടിയത്. 76.61% ആണ് വിജയശതമാനം.

പത്തനംതിട്ടയാണ് ഏറ്റവും കൂടുതല്‍ വിജയ ശതമാനമുള്ള റവന്യു ജില്ല. 99.71 % ആണ് ജില്ലയിലെ വിജയശതമാനം. ഏറ്റവും കുറവ് വിജയ ശതമാനമുള്ള റവന്യു ജില്ല വയനാടാണ്- 95.04%.

വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല കുട്ടനാടാണ് (100%). വിജയശതമാനം ഏറ്റവും കുറവുള്ള വിദ്യാഭ്യാസ ജില്ല വയനാട് (95.04%). ഏറ്റവു കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും കൂടുതല്‍ എ പ്ലസ് ലഭിച്ച വിദ്യാഭ്യാസ ജില്ല- മലപ്പുറം (2,736)ഫലം അറിയാന്‍ താഴെ പറയുന്ന വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക

SSLC (ശ്രവണവൈകല്യമുള്ളവര്‍)-
THSLC
THSLC (HI)
AHSLC




By onemaly