Thu. Nov 26th, 2020




കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രതിരോധ/സുരക്ഷാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ എല്ലാ ഓട്ടോറിക്ഷകളിലും ടാക്‌സി വാഹനങ്ങളിലും ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും മധ്യേയുള്ള സ്ഥലം അക്രലിക് ഷീറ്റുകൊണ്ട് കവചം നിര്‍മ്മിച്ച് വേര്‍തിരിക്കണമെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.  ഡ്രൈവര്‍ സീറ്റും പാസഞ്ചര്‍ കമ്പാര്‍ട്ട്‌മെന്റും  ജുലൈ ഒന്നിനകം വേര്‍തിരിക്കേണ്ടതാണ്.  ഓട്ടോറിക്ഷ, ടാക്‌സി ഡ്രൈവര്‍മാരുടെയും യാത്രക്കാരുടെയും സുരക്ഷ മുന്‍നിര്‍ത്തിയും സമ്പര്‍ക്ക/സമൂഹ വ്യാപനം ഒഴിവാക്കുന്നതിനുമാണിത്.  തുടര്‍ന്നുള്ള വാഹന പരിശോധനയില്‍ കവചമില്ലാതെ ഓടുന്ന ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.



By onemaly