Sat. Dec 5th, 2020




നിർദ്ദന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യത്തിനായി 2009 ബാച്ച് എസ്എസ്എൽസി വിദ്യാർത്ഥി കൂട്ടായ്മ നൽകുന്ന ടിവി മാനേജർ ഫാദർ ലൂക്ക് പുതൃക്കയിൽ ഏറ്റുവാങ്ങുന്നു

 

മടമ്പം : അകാലത്തിതിൽ പൊലിഞ്ഞു പോയ സഹപാഠിയുടെ മരണയ്ക്കായി അവർ ഒരു വട്ടം കൂടി ആ വിദ്യാലയ തിരുമുറ്റത്തെത്തി . അഞ്ച് വർഷം മുമ്പ് ബൈക്ക് അപകടത്തിതിൽ മരണപ്പെട്ട സുധിൻ സൈമണിന്റെ സ്മരണാർത്ഥം തങ്ങൾ പഠിപ്പിച്ച വിദ്യായാലയത്തിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്തത മൂന്ന് വിദ്യായാർത്ഥികൾക്കാണ് ടി വി യും ഡിഷ് കണക്ഷനും ആറ് മാസം വരെയുള്ള റീചാർജ് സൗകര്യവുമൊരുക്കി മടമ്പം മേരിലാന്റ് ഹൈസ്ക്കൂളിലെത്തിയ 2009 ബാച്ചിലെ എസ് എസ് എൽ സി വിദ്യാർഥി കൂട്ടായ്മയാണ് മാതൃകയായത് .

സ്കൂളിൽ നടന്ന ലളിതമായ ചടങ്ങിൽ വെച്ച് പൂർവ്വ വിദ്യാർത്ഥികളിൽ നിന്ന് മാനേജർ ഫാദർ ലൂക്ക് പുതിർക്കയിൽ , ഹെഡ്മാസ്റ്റർ കെ ബിനോയ് എന്നിവർ ടിവിയും അനുബന്ധ ഉപകരണങ്ങളും ഏറ്റുവാങ്ങി . പി ടി എ പ്രസിഡന്റ് യുപി അബ്ദു റഹ്മാൻ , മദർ പിടിഎ പ്രസിഡന്റ് മീന സജി , പി എൽ റോയ് കെയു ലിസ , സിസ്റ്റർ സുനി , പി പി അരുൺ , അഖിൽ ഫിലിപ്പ് , അശ്വതി രാഘവൻ , ജോബിൾ ജോയ് എന്നിവർ പ്രസംഗിച്ചു .




By onemaly