തളിപ്പറമ്ബ്: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യം മുഴുവന്‍ സമ്ബൂര്‍ണ ലോക് ഡൗണിലാണ്. അവശ്യ സര്‍വ്വീസുകള്‍ക്ക് ഒഴികെ മറ്റൊന്നിനും പുറത്തിറങ്ങരുതെന്നാണ് അധികൃതരുടെ നിര്‍ദ്ദേശം. കേരളത്തിലും ലോക് ഡൗണിന്റെ ഭാഗമായി കര്‍ശന നിര്‍ദ്ദേശങ്ങളാണ് പുറപ്പെടുവിപ്പിച്ചിരിക്കുന്നത്. ലോക് ഡൗണ്‍ വിലക്ക് ലംഘിച്ച് പുറത്ത് ചാടുന്ന വിരുതന്മാരെ പിടിക്കാന്‍ നമ്മുടെ പൊലീസും വഴിയോരങ്ങളില്‍ സജ്ജമാണ്.
ലോക് ഡൗണ്‍ ലംഘിച്ച് പുതിയ കാറുമായി ഒന്ന് ചുറ്റാനിറങ്ങിയ ഒരു യുവാവാണ് ഇപ്പോള്‍ പുലിവാല് പിടിച്ചിരിക്കുന്നത്. പുതിയ കാറെടുത്തതിന് പിന്നാലെയാണ് പ്രധാനമന്ത്രി ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. അതുകൊണ്ട് കാറുമായി ഒന്ന് പുറത്തിറങ്ങാന്‍ പറ്റയില്ല. കൊറോണയാണ് , ലോക് ഡൗണാണ് എന്നൊക്കെ അറിയാമെങ്കിലും ഒടുവില്‍ എന്തു വന്നാലും വേണ്ടിയില്ലെന്നു കരുതി
കാസര്‍കോട് ആലമ്ബാടി സ്വദേശി സി.എച്ച്.റിയാസ് കാറെടുത്ത് അങ്ങ് റോഡിലിറങ്ങി.
പുതിയ കാറൊന്ന് നാലാളെ കാണിക്കണമെന്നും ഓടിച്ച് കൊതി തീര്‍ക്കണമെന്ന ഉദ്ദേശ മാത്രം ഉള്ളതു കൊണ്ട് റിയാസ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച സത്യവാങ്മൂലം ഒന്നും എഴുതി കൊടുക്കാനും നിന്നില്ല. ലോക് ഡൗണില്‍ റോഡ് വിജനമായത് കൊണ്ട് തന്നെ
100-120കിലോമീറ്റര്‍ വേഗത്തിലായിരുന്നു ഓട്ടം.
കാര്‍ ഓടിച്ച് ഒടുവില്‍ ഇരിട്ടി മാലൂരില്‍ വച്ച് നാട്ടുകാര്‍ വാഹനം കുറുകെ ഇട്ട് വഴി തടയുകയായിരുന്നു. ഫോര്‍ റജിസ്ട്രേഷന് വണ്ടിയാണ് എന്നൊന്നും നോക്കാതെ നാട്ടുകാര്‍ കാര്‍ അടിച്ചു തകര്‍ത്തു. കൊറോണ രോഗികളുടെ എണ്ണം കൂടുതലുള്ള കാസര്‍കോട്ടുനിന്ന് ഒരാള്‍ വരുന്നതറിഞ്ഞ് നാട്ടുകാര്‍ വഴി തടയാന്‍ മുന്നിട്ടിറങ്ങുകയായിരുന്നു.
ഒരു കൂട്ടം നാട്ടുകാര്‍ വന്ന് കയ്യും കാലും കെട്ടി റിയാസിനെയും വാഹനവും തളിപ്പറമ്ബ് പൊലീസില്‍ ഏല്പിപ്പിക്കുകയായിരുന്നു. പിന്നീട് വാഹനം കസ്റ്റഡിയില്‍ എടുത്ത ശേഷം ലോക്ഡൗണ്‍ ലംഘിച്ച കുറ്റം ചുമത്തി റിയാസിനെ വിട്ടയയ്ക്കുകയും ചെയ്തു. നേരത്തെ വാഹനമോഷണക്കേസില്‍ പ്രതിയായിട്ടുണ്ടെങ്കിലും ഇപ്പോള്‍ ഇയാള്‍ക്കെതിരെ മറ്റു കേസുകളൊന്നും ഇല്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നതെന്ന് പൊലീസ് പറഞ്ഞു.
video: