
ഇരിക്കൂറിനെ മരച്ചീനി ഗ്രാമമാക്കാൻ യൂത്ത് കൗൺസിൽ പദ്ധതി നടപ്പിലാക്കുന്നു.
ഇരിക്കൂർ: മഹാമാരിയായ കോവിഡ് 19 പിടിമുറുക്കിയ രാജ്യ oആസന്നഭാവിയിൽ രൂക്ഷമായ ഭക്ഷ്യക്ഷാമത്തിലേക്കും ദാരിദ്രത്തിലേക്കും സാമ്പത്തിക പ്രയാസങ്ങളിലേക്കും പോകുമെന്ന ശാസ്ത്രജ്ഞരുടെയും മറ്റു വിദഗ്ധരുടെയും മുന്നറിയിപ്പിന്റെ ഭാഗമായി ഭക്ഷ്യക്ഷാമത്തിന് പരിഹാരം ഉണ്ടാ.ക്കുന്നതിനായി ആൾ ഇന്ത്യ യൂത്ത് കൗൺസിൽ ഇരിക്കൂറിനെയും സമീപ ഗ്രാമങ്ങളേയും മരച്ചീനി ഗ്രാമമാക്കാൻ പദ്ധതികളുമായി രംഗത്തെത്തി.
ഭാവിയിലെ ഭക്ഷ്യക്ഷാമം നേരിടാൻ കരുതൽ എന്ന പ്രമേയവുമായി എല്ലാ വീടുകളിലും കുടുംബങ്ങൾക്കും കഴിയാവുന്നത്ര മരച്ചീനി കൃഷി ചെയ്യുക എന്ന നവീന പദ്ധതിയാണ് നടപ്പിലാക്കുന്നത്.വീട്ടുവളപ്പുകൾ, തരിശുനിലങ്ങൾ വയലുകൾ, പുറമ്പോക്കുകൾ, വീതിയുള്ള പാതയോരങ്ങൾ, പുഴയോരങ്ങൾ, ദേവാലയ കോമ്പൗണ്ടുകൾ, സ്ക്കൂൾ ,കോളജ്, മദ്രസാ പരിസരങ്ങൾ തുടങ്ങി എല്ലായിടങ്ങളിലും ഭാവിയിലേക്ക് ഭക്ഷ്യ കരുതൽ എന്നതാണ് നടപ്പിലാക്കുന്നത്. എല്ലാവർക്കും സൗജ ന്യമായാണ് കപ്പ തണ്ട് വിതരണം ചെയ്യുന്നത്. മരച്ചീനിയുടെ കൃഷിയെപ്പറ്റി ബോധവൽക്കരണവും വളപ്രയോഗംരോഗ പ്രതിരോധത്തെക്കുറിച്ചും ബോധവൽക്കരണവും ലഘുലേഖ വിതരണവും നൽകും. ആണ്ടിൽ രണ്ടു തവണ വിളവെടുക്കാവുന്ന കപ്പത്തണ്ടുകളാണ് യൂത്ത് കൗൺസിൽ അന്യ ദേശങ്ങളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും എത്തിച്ചു വിതരണം ചെയ്യുന്നത്.
ഇരിക്കൂർ പഞ്ചായത്തിനു പുറമെ കൂടാളി പഞ്ചായത്തിലെ ആയിപ്പുഴ, കൂരാരി, മരമില്ല്, പട്ടാന്നൂർ, തുമ്പോൽ, കാളാമ്പാറ, മട്ടന്നൂർ നഗരസഭയിലെ മണ്ണൂർ, പടിയൂർ പഞ്ചായത്തിലെ പെടയങ്കോട്, പെരുമണ്ണ്, പാറ്റക്കൽ ശ്രീകണ്ഠപുരം നഗരസഭയിലെ മഞ്ഞപ്പാറ, വയക്കര ,മലപ്പട്ടം പഞ്ചായത്തിലെ ചൂളിയാട് പ്രദേശങ്ങളിലും കപ്പ കൃഷി പ്രോത്സാഹിപ്പിക്കാനും പദ്ധതിയിലുണ്ട്.
ഭാവിയിലെഭക്ഷ്യക്ഷാമം പരിഹരിക്കാൻ എല്ലാ വീട്ടുവളപ്പിലും കരുതൽ നടപടിയായി കപ്പ കൃഷി പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം ഇരിക്കൂർ ടൗണിൽ ഇരിക്കൂർ പ്രസ് ഫോറം പ്രസിഡന്റ് മടവൂർ അബ്ദുൽ ഖാദർ മാസ്റ്റർ മീഡിയ പ്രവർത്തകൻ പി.പി മുഹമ്മദ് അശ്റഫിന് മരച്ചീനി തണ്ട് കൈമാറി ഉദ്ഘാടനം °നിർവ്വഹിച്ചു. ആൾ ഇന്ത്യ യൂത്ത് കൗൺസിൽ പ്രസിഡന്റ് ആർ.പി.ഷഫീഖ് അധ്യക്ഷത വഹിച്ചു.ചടങ്ങിൽ വെച്ച് നാട്ടുകാർക്കും വ്യാപാരികൾക്കും മരച്ചീനി തണ്ട് വിതരണവും നടത്തി.
ചിത്രം: ആൾ ഇന്ത്യ യൂത്ത് കൗൺസിൽ നടപ്പിലാക്കുന്ന ഇരിക്കൂർ മേഖലയിൽ സമ്പൂർണ മരച്ചീനി കൃഷിയുടെ ഉദ്ഘാടനം പി.പി.മുഹമ്മദ് അശ്റഫിന് നൽകി മടവൂർ അബ്ദുൽ ഖാദർ മാസ്റ്റർ നിർവ്വഹിക്കുന്നു.