പ്രചരിപ്പിച്ചതിൽ ഖേദപ്രകടനം…
കൊച്ചി: വ്യാജ സന്ദേശം പ്രചരിപ്പിച്ചതിൽ ഖേദപ്രകടനവുമായി മുൻ കേന്ദ്രമന്ത്രി അൽേഫാൺസ് കണ്ണന്താനം. . ലണ്ടനിലുള്ള ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാനായി പ്രത്യേക വിമാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് കണ്ണന്താനം പോസ്റ്റ് ചെയ്തിരുന്നത്. ഇതിനെത്തുടർന്ന് നിരവധി പേർ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടിരുന്നു. പ്രസ്തുത വാർത്ത തെറ്റാണെന്ന് ഇന്ത്യൻ ഹൈകമീഷൻ വ്യക്തമാക്കിയിരുന്നു.
ഇതിനുപിന്നാലെയാണ് ഖേദപ്രകടനവുമായി അൽഫോൺസ് കണ്ണന്താനം എത്തിയത്. താൻ ഉൾപ്പെട്ട ഐ.എ.എസ് ഗ്രൂപ്പിൽ നിന്നാണ് വിവരം ലഭിച്ചതെന്നും ആധികാരികമാണെന്ന ധാരണയിലാണ് വിവരം ഷെയർ ചെയ്തതെന്നും കണ്ണന്താനം കൂട്ടിച്ചേർത്തു. വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് പ്രത്യേക വിമാനം ഏർപ്പാടാക്കാൻ അഭ്യർഥിച്ചെങ്കിലും ഏപ്രിൽ പതിനാലിന് മുമ്പ് ഒന്നും ചെയ്യാൻ സാധിക്കില്ലെന്നായിരുന്നു അവരുടെ മറുപടിയെന്നും കണ്ണന്താനം ഫേസ്ബുക്കിലൂടെ അറിയിച്ചു. …