June 29, 2022



ഇരിക്കൂർ: ബ്ലാത്തൂരിലെ excise ഉദ്യോഗസ്ഥൻ സുനിൽകുമാറിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് ഡിസിസി വൈസ് പ്രസിഡന്റ്‌ muhammad ബ്ലാത്തൂർ ആവശ്യപ്പെട്ടു. കോൺഗ്രസ്‌ കല്യാട് മണ്ഡലം കമ്മിറ്റി ഇരിക്കൂർ പോലീസ് സ്റ്റേഷന് മുമ്പിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഹമ്മദ്‌ ബ്ലാത്തൂർ. സുനിൽകുമാറിന്റെ കുടുംബത്തിന് നഷ്ട പരിഹാരം നൽകണമെന്നും സഹോദരനു ജോലി നൽകണമെന്നും സുനിൽകുമാറിന്റെ മരണത്തിനു ഉത്തരവാദി ആയവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മേൽ ആവശ്യങ്ങൾ ഉന്നയിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവർക്കു കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി നിവേദനം നൽകി. ധർണ സമരത്തിന് ഇരിക്കൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ adv ജസ്റ്റിൻ അധ്യക്ഷൻ ആയിരുന്നു. നൗഷാദ് ബ്ലാത്തൂർ, പടിയൂർ ബാലൻ, കെ ടി മാത്യു, അബ്ദുള്ള ഹാജി കെ കെ, എന്നിവർ പ്രസംഗിച്ചു. വി വി ഖാദർ, വിപിനേഷ് കല്യാട്, എൻ വി ഉമ്മർ, രോഹിത് കണ്ണൻ, നിധീഷ് ഉരത്തൂര്,പി അയ്യുബ്  തുടങ്ങിയവർ നേതൃത്വം നൽകി, സി ജിനേഷ് സ്വാഗതവും  ആനന്ദ ബാബു നന്ദിയും പറഞ്ഞു.