Sun. Nov 29th, 2020




ക​ണ്ണു​ര്‍: കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച എ​ക്സൈ​സ് ഡ്രൈ​വ​റു​ടെ സ്ര​വ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ്. മൃ​ത​ദേ​ഹ​ത്തി​ല്‍ നി​ന്നും ശേ​ഖ​രി​ച്ച ശ്ര​വ​ത്തി​ന്‍റെ പ​രി​ശോ​ധ​നാ ഫ​ല​മാ​ണ് നെ​ഗ​റ്റീ​വാ​യ​ത്. പ​ടി​യൂ​ര്‍ സ്വ​ദേ​ശി കെ.​പി സു​നി​ലി​ലാ​ണ് (28) ക​ഴി​ഞ്ഞ 18 ന് ​മ​രി​ച്ച​ത്.

ചി​കി​ത്സ​യി​ലി​രി​ക്കെ സു​നി​ലി​ന്‍റെ സ്ര​വ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​യി​രു​ന്നു. ക​ഴി​ഞ്ഞ 14 ന് ​ആ​ണ് ക​ടു​ത്ത പ​നി ബാ​ധി​ച്ച്‌ സു​നി​ലി​നെ ക​ണ്ണൂ​ര്‍ ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. 16 ന് ​സ്ര​വ പ​രി​ശോ​ധ​നാ ഫ​ലം പോസിറ്റീവ് ആയ​തോ​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ടു​ത്ത ന്യു​മോ​ണി​യ ബാ​ധി​ച്ച സു​നി​ല്‍ 18 ന് ​മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. ഇ​യാ​ള്‍​ക്ക് എ​വി​ടെ​നി​ന്നാ​ണ് രോ​ഗം പ​ക​ര്‍​ന്ന​തെ​ന്ന് അ​റി​യാ​ന്‍‌ സാ​ധി​ച്ചി​ട്ടി​ല്ലാ​യി​രു​ന്നു. മ​ര​ണ ശേ​ഷം സ്ര​വം പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രു​ന്നു. ഈ ​പ​രി​ശോ​ധ​ന​യി​ലാ​ണ് ഫ​ലം നെ​ഗ​റ്റീ​വാ​യ​ത്.



By onemaly