Tue. Nov 24th, 2020




കണ്ണൂര്‍ : കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആറ് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 17 സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ക്കാണ് ഇവിടെ രോഗബാധ ഉണ്ടായത്. അവധി കഴിഞ്ഞ് തിരിച്ചെത്തിയ 16 പേര്‍ക്കാണ് രോഗം ബാധിച്ചത്.

ഇവരിലൊരാള്‍ക്ക് ഡ്യൂട്ടിക്ക് കയറിയതിന് ശേഷമാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ സൈനിക ക്വാറന്‍റീനിലെ മൂന്ന് ജീവനക്കാരിലും കൊവിഡ് രോഗം കണ്ടെത്തിയിട്ടുണ്ട്. ഇതര സംസ്ഥാനത്ത് നിന്നും അവധി കഴിഞ്ഞ് എത്തിയതായിരുന്നു ഇവര്‍.

ഇതില്‍ ഒരാള്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി ചെയ്ത 50 ലേറെ പേര്‍ ക്വാറന്‍്റീനിലാണ്. വിമാനത്താവളത്തിലെ സ്ഥിതി വിലയിരുത്താല്‍ സബ് കളക്ടര്‍ എയര്‍പോര്‍ട്ടില്‍ യോഗം ചേരുകയാണ്. നിലവില്‍ 157 പേരാണ് ജില്ലയില്‍ കൊവിഡ് ചികിത്സയിലുള്ളത്. ഇതുവരെ 125 പേരാണ് കൊവിഡ് ബാധിച്ച്‌ കണ്ണൂരില്‍ ചികിത്സയിലുള്ളത്.

ജില്ലയില്‍ ഇന്ന് മാത്രം 13 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 10 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെ ഒരാള്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. സൈനിക ക്വാറന്‍റീനിലെ ജീവനക്കാരനില്‍ ഒരാള്‍ക്കാണ് സമ്ബര്‍ക്കതിലൂടെ വൈറസ് ബാധ ഉണ്ടായത്.

സിഐഎസ്‌എഫ് ഉദ്യോഗസ്ഥര്‍ക്കും – ഡി,എസ്,സി സെന്റര്‍ ജീവനക്കാര്‍ക്കും പുറമെ ചിറ്റാരിപ്പറമ്ബ്, മാട്ടുല്‍, ചെമ്ബിലോട്, കണ്ണൂര്‍ കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ നിന്ന് ഒരോരുത്തര്‍ക്കും വീതമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.



By onemaly