Wed. Dec 2nd, 2020




കാ​ഞ്ഞ​ങ്ങാ​ട്: ദേ​ഹ​ത്ത് ച​ക്ക വീ​ണ് പ​രി​ക്കേ​റ്റ് പ​രി​യാ​രം ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചികിത്സയിലിരിക്കെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച്‌ നിരീക്ഷണത്തില്‍ കഴിഞ്ഞ ഓ​ട്ടോ ഡ്രൈ​വ​ര്‍ മ​രി​ച്ചു. ഏ​ഴാം​മൈ​ല്‍ അ​യ്യ​ങ്കാ​വ് ക​രി​യ​ത്ത് സ്വ​ദേ​ശി റോ​ബി​ന്‍ തോ​മ​സ് ( 44) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​യിരുന്നു മ​ര​ണം സം​ഭ​വി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തി​ന് ആ​ദ്യ​പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യി​രു​ന്നെ​ങ്കി​ലും തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഫലം നെ​ഗ​റ്റീ​വ് ആയിരുന്നു.

വീ​ഴ്ച​യി​ല്‍ ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ള്‍ സം​ഭ​വി​ച്ചി​രു​ന്നെ​ങ്കി​ലും കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​തി​നെ തു​ട​ര്‍​ന്ന് അ​ടി​യ​ന്തി​ര ശ​സ്ത്ര​ക്രി​യ​ക​ള്‍ ന​ട​ത്താ​നാ​യി​ല്ല. പി​ന്നീ​ട് രോ​ഗ​മു​ക്തി നേ​ടി​യ​താ​യി അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് തു​ട​ര്‍​ചി​കി​ത്സ​ക​ള്‍ ന​ട​ത്തി​യെ​ങ്കി​ലും ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​ക്കാ​ന്‍ സാ​ധി​ച്ചി​രു​ന്നി​ല്ല.

മേ​യ് 19 ന് ​രാ​വി​ലെ വീ​ട്ടു​പ​റ​മ്ബി​ലെ പ്ലാ​വി​ല്‍ ക​യ​റി ച​ക്ക പ​റി​ക്കു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ച​ക്ക ദേ​ഹ​ത്തു​വീ​ണ​തി​നെ തു​ട​ര്‍​ന്ന് റോ​ബി​ന്‍ പ്ലാ​വി​ല്‍​നി​ന്നു താ​ഴെ വീ​ഴു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ നി​ല​യി​ല്‍ പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തി​ച്ച​പ്പോ​ള്‍ ശ​സ്ത്ര​ക്രി​യ​ക്ക് മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വ് ഫ​ലം ല​ഭി​ച്ച​ത്.

ജി​ല്ല​യി​ല്‍ കോ​വി​ഡ് ബാ​ധ​യു​ണ്ടാ​യി​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളു​മാ​യോ വ്യ​ക്തി​ക​ളു​മാ​യോ റോ​ബി​ന് യാ​തൊ​രു​വി​ധ സ​മ്ബ​ര്‍​ക്ക​വും ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. ഇ​തോ​ടെ ഇ​ദ്ദേ​ഹ​ത്തി​ന് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ക്കാ​നി​ട​യാ​യ സാ​ഹ​ച​ര്യം വി​ശ​ദീ​ക​രി​ക്കാ​നു​മാ​യി​രു​ന്നി​ല്ല. ഇ​ദ്ദേ​ഹ​വു​മാ​യി വ​ള​രെ​യ​ടു​ത്ത സ​മ്ബ​ര്‍​ക്കം പു​ല​ര്‍​ത്തി​യ കു​ടും​ബാം​ഗ​ങ്ങ​ളും ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ​വ​രു​മു​ള്‍​പ്പെ​ടെ മ​റ്റാ​ര്‍​ക്കും രോ​ഗ​ബാ​ധ ക​ണ്ടെ​ത്താ​നും ആ​യി​രു​ന്നി​ല്ല.




By onemaly