Thu. Nov 26th, 2020




തിരുവനന്തപുരം: സ്ത്രീ പീഡനക്കേസില്‍ പ്രതിയ്ക്കെതിരെ കോടതിയില്‍ സാക്ഷി പറഞ്ഞ വൃദ്ധനെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം. തിരുവനന്തപുരം വിതുര താവയ്ക്കലിലാണ് സംഭവം. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ താവയ്ല്‍ സ്വദേശി വിജയനെ (63) തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതി സെല്‍വനെ പൊലീസ് പിടികൂടി.

ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കൊലപാതക ശ്രമം ഉള്‍പ്പെടെയുള്ള കേസുകളിലെ പ്രതിയാണ് സെല്‍വന്‍. താവയ്ക്കല്‍ സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ ഇയാള്‍ക്കെതിരെ വിജയന്‍ മൊഴി നല്‍കിയിരുന്നു. ഇതിന്‍്റെ വൈരാഗ്യത്തിലാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു



By onemaly