Wed. Dec 8th, 2021



തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ മാനസികാരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് ഉള്ളതെന്നാണ് കേരളത്തിന്റെ അനുഭവമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. നിപ കാലത്ത് ലഭിച്ച അനുഭവപാഠമാണ് കോവിഡ് കാലത്ത് കൗണ്‍സലിംഗ് വ്യാപകമാക്കാന്‍ കഴിഞ്ഞത്.

കോവിഡ് രോഗികളില്‍ മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ ചിക്തസയെ തന്നെ ബാധിച്ചേക്കും. അതിനാല്‍ തന്നെ കരുതലോടെയാണ് രോഗികളുമായി ഇടപഴകിയത്.

റൂട്ട് മാപ്പ് തയ്യാറാക്കാന്‍ വിവരങ്ങള്‍ നല്‍കാന്‍ പല രോഗബാധിതരും തയ്യാറായില്ല. ചിലര്‍ ആത്മഹത്യ ഭീഷണി വരെ മുഴക്കി. ചില സ്ഥലങ്ങളില്‍ എന്തിന് പോയതെന്ന് പറയാന്‍ മടിച്ചു. കൂടുതല്‍ ചോദിച്ചാല്‍ അവിടെ അപ്പോള്‍ ആത്മഹത്യ ചെയ്യുമെന്ന് വരെ പറഞ്ഞു.








By onemaly