
പ്രമുഖ നടി ഷംന കാസിമിനെതിരെ ഭീഷണി. കഴിഞ്ഞ ദിവസമാണ് സംഭവം. താരത്തെ ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നു സംഘത്തിന്റെ ശ്രമം. വിവാഹാലോചനയ്ക്കെന്ന വ്യാജേനയാണ് നാലംഗ സംഘം ഷംനയുടെ വീട്ടിലേക്കെത്തിയത്. ശേഷം വീടിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സംഘം കടന്നുകളയുകയായിരുന്നു. സംഭവത്തില്‍ സംശയം തോന്നിയ ഷംനയുടെ അമ്മ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തന്റെ കരിയര്‍ നശിപ്പിക്കുമെന്നും, പണം തട്ടാന്‍ ശ്രമിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് ഷംനയുടെ അമ്മ പരാതി നല്‍കിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മരട് പോലീസ് സ്റ്റേഷനാണ് കേസെടുത്തിരിക്കുന്നത്. അതേസമയം ഷംന കാസിം ഇപ്പോള്‍ ഹൈദരാബാദിലാണുള്ളത്. താരം നാട്ടിലേക്കെത്തിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അമ്മ വ്യക്തമാക്കി. തൃശൂര്‍ സ്വദേശികളെയാണ് പോലീസ് പിടികൂടിയത്.