Thu. Nov 26th, 2020




മട്ടന്നൂര്‍: കോവിഡ് ബാധിച്ച് മരിച്ച മട്ടന്നൂര്‍ എക്‌സൈസ് റെയ്ഞ്ച് ഓഫീസിലെ ഡ്രൈവര്‍ സുനിലുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന മുഴുവന്‍ എക്‌സൈസ് ഉദ്യോഗസ്ഥരുടെയും പരിശോധനാഫലം നെഗറ്റീവ്. ഒരു ഇന്‍സ്‌പെക്ടറും നാലു പ്രിവന്‍റീവ് ഓഫീസര്‍മാരും ഉള്‍പ്പടെ 17 പേരെയാണ് എക്‌സൈസ് ഡ്രൈവര്‍ക്ക് രോഗം ബാധിച്ചതിനെത്തുടര്‍ന്നു നിരീക്ഷണത്തിലാക്കിയത്.

ഇദ്ദേഹവുമായി സമ്പര്‍ക്കമുണ്ടെന്നു കണ്ടെത്തിയ മട്ടന്നൂരിലെ ഒരു പഴക്കച്ചവടക്കാരന്‍റെ പരിശോധനാഫലവും നെഗറ്റീവായിരുന്നു. രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്നു മട്ടന്നൂര്‍ എക്‌സൈസ് റെയ്ഞ്ച് ഓഫീസ് പൂട്ടിയിരുന്നു. രോഗബാധിതന്‍റെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും കോവിഡ് നെഗറ്റീവായതോടെ മട്ടന്നൂരിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഇന്നു മുതല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.



By onemaly