തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം ആരംഭിച്ചതിന് പിന്നാലെ ബാങ്കുകൾക്ക് മുന്നിൽ നീണ്ട നിര…
തലസ്ഥാന നഗരത്തിലുൾപ്പടെ ബാങ്കുകളിൽ പെൻഷൻ വാങ്ങാനായി നിയന്ത്രണങ്ങൾ ലംഘിച്ച് ആളുകൾ എത്തുകയാണ്. അതേസമയം, ബാങ്കുകൾക്ക് മുന്നിലെ പെൻഷൻകാരുടെ തിരക്ക് നിയന്ത്രിക്കാൻ ഉടൻ നടപടിയെടുക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. പെൻഷൻ വാങ്ങാൻ ബാങ്കുകൾക്ക് മുന്നിൽ തിരക്ക് കൂട്ടിയാൽ ഇത് നൽകുന്നത് നിർത്തിവെയ്ക്കും. അഞ്ച് ദിവസം കൊണ്ട് പെൻഷൻ കൊടുത്ത് തീർക്കാനാണ് നിലവിൽ ഉദ്ദേശിക്കുന്നത്. ആവശ്യമെങ്കിൽ ഇത് 10 ദിവസമാക്കി ദീർഘിപ്പിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.
അതേസമയം, ക്ഷേമ പെൻഷൻ വിതരണം ചെയ്യുേമ്പാൾ ഉണ്ടാവാനിടയുള്ള തിരക്കിെന കുറിച്ച് അധികൃതർക്ക് മുന്നറയിപ്പ് നൽകിയിരുന്നുവെന്ന് ബാങ്കുകൾ പറഞ്ഞു.