
ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് – സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആട്ടിന്‍കൂട്, പശുതൊഴുത്ത്, കോഴിക്കൂട്, കിണര്‍, കിണര്‍ റീചാര്‍ജ്ജിംഗ്, കംപോസ്റ്റ് പിറ്റ്, സോക്ക് പിറ്റ്, അസോള ടാങ്ക്, ഫാം പോണ്ട്, മത്സ്യം വളര്‍ത്തുന്നതിനുള്ള കുളം എന്നിവയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര് ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്ത് ഓഫീസുമായോ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസുമായോ ബന്ധപ്പെടണം. മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴിലെടുക്കുന്നതിന് പുതുതായി ജോബ് കാര്‍ഡ് ആവശ്യമുള്ളവര്‍ റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പു സഹിതം ബന്ധപ്പെട്ട പഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം.