Wed. Dec 2nd, 2020




ഡല്‍ഹി : കൊവിഡ് രോഗം ഭേദമാക്കാന്‍ മരുന്ന് കണ്ടുപിടിച്ചെന്ന് പരസ്യം നല്‍കിയ യോഗ അധ്യാപകന്‍ രാംദേവിന്‍റെ പതഞ്ജലി ആയുര്‍വേദയോട് വിശദീകരണം തേടി കേന്ദ്രസര്‍ക്കാര്‍. സ​ര്‍​ക്കാ​ര്‍ പ​രി​ശോ​ധി​ക്കു​ന്ന​ത് വ​രെ കൊ​റോ​ണി​ല്‍ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന പ​ര​സ്യം നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ കേ​ന്ദ്ര ആ​യു​ഷ് മ​ന്ത്രാ​ല​യം ഉ​ത്ത​ര​വി​ട്ടു.

ഏഴ് ദിവസത്തിനകം കൊവിഡ് രോഗം ഭേദമാക്കാന്‍ കഴിയുമെന്ന് ശാസ്ത്രീയമായി തെളിയിച്ചതാണെന്നും, ഇതിന് നൂറ് ശതമാനം ഫലപ്രാപ്തിയുണ്ടെന്നും അവകാശപ്പെട്ടാണ് ‘ദിവ്യകൊറോണ’ എന്ന ഒരു പാക്കേജ് പതഞ്ജലി ആയുര്‍വേദ പുറത്തിറക്കിയത്. ”കൊറോണില്‍”, ”ശ്വാസരി” എന്നീ രണ്ട് മരുന്നുകളാണ് പ‍തഞ്ജലി പുറത്തുവിട്ടത്. 280 രോഗികളില്‍ പരീക്ഷിച്ച്‌ വിജയം കണ്ടതാണെന്നും, നിരന്തരം ഗവേഷണം നടത്തിയാണ് ഈ മരുന്ന് കണ്ടെത്തിയതെന്നുമാണ് രാംദേവ് മാധ്യമങ്ങളോട് പറഞ്ഞത്. 545 രൂപയാണ് ഈ രണ്ട് മരുന്നുകളുമടങ്ങിയ ഒരു കിറ്റിന് വില. രാജ്യത്ത് ഒരാഴ്ചയ്ക്കകം വിപണിയിലിറങ്ങുന്നു എന്ന പരസ്യം വിപുലമായി വിവിധ മാധ്യമങ്ങളില്‍ പതഞ്ജലി നല്‍കുകയും ചെയ്തിരുന്നു. ഹ​രി​ദ്വാ​റി​ലെ ദി​വ്യ ഫാ​ര്‍​മ​സി​യും പ​ത​ഞ്ജ​ലി ആ​യൂ​ര്‍​വേ​ദി​ക്‌​സും ചേ​ര്‍​ന്നാ​ണ് മ​രു​ന്നി​ന്‍റെ നി​ര്‍​മാ​ണം. ഹ​രി​ദ്വാ​റി​ലെ പ​ത​ഞ്ജ​ലി റി​സ​ര്‍​ച്ച്‌ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടും ജയ്പൂ​രി​ലെ നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സും ന​ട​ത്തി​യ ഗ​വേ​ഷ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​രു​ന്ന് വി​ക​സി​പ്പി​ച്ച​തെ​ന്ന് ക​മ്ബ​നി അ​വ​കാ​ശ​പ്പെ​ടു​ന്നു.

എന്ത് അടിസ്ഥാനത്തിലാണ് ഇത്തരമൊരു അവകാശവാദം ഉന്നയിച്ചതെന്നും, ഈ മരുന്നുകളില്‍ എന്തെല്ലാമാണ് ഉള്ളതെന്നും, എന്ത് ഗവേഷണമാണ് നടത്തിയതെന്നും അടക്കമുള്ള വിവരങ്ങള്‍ നല്‍കാനാണ് കേന്ദ്ര ആയുഷ് മന്ത്രാലയം പതഞ്ജലിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഏത് ആശുപത്രികളിലാണ് ഈ ഗവേഷണം നടത്തിയതെന്നും, ഇത്തരമൊരു പരീക്ഷണം നടത്താന്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ എത്തിക്സ് കമ്മിറ്റിയില്‍ നിന്ന് അംഗീകാരം നേടിയിരുന്നോ എന്നും, ഇതിന് ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ റജിസ്ട്രേഷന്‍ നടത്തിയോ എന്നും കേന്ദ്രസര്‍ക്കാര്‍ പതഞ്ജലിയോട് ചോദിച്ചിട്ടുണ്ട്.




By onemaly