Tue. Oct 27th, 2020




കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ‌ചാര്‍ട്ടേഡ് വിമാനം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച നാല് പേരെ കസ്റ്റംസ് പിടികൂടി. തിങ്കളാഴ്ച പുലര്‍ച്ചെ ഷാര്‍ജയില്‍ നിന്നുമാണ് എയര്‍ അറേബ്യയുടെ ചാര്‍ട്ടേഡ് വിമാനത്തില്‍ നിന്നും സ്വര്‍ണംകടത്താന്‍ ശ്രമിച്ച ആളെയും, ദുബായില്‍ ഫ്ലൈ ദുബായിയുടെ ചാര്‍ട്ടേഡ് വിമാനത്തില്‍ നിന്നും എത്തിയ മൂന്ന് പേരെയുമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. സ്വര്‍ണം കുഴമ്പ് രൂപത്തിലാക്കി അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. മൂന്ന് പേരില്‍ നിന്നുമായി ഒന്നേകാല്‍ കിലോ സ്വര്‍ണമാണ് പിടികൂടിയത്. കോവിഡുമായി ബന്ധപ്പെട്ട് വിമാനത്താവളങ്ങളില്‍ ഏര്‍പ്പെടുത്തിയ ഇളവുകള്‍ ദുരൂപയോഗം ചെയ്താണ് സംഘം സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. മണിക്കൂറുകള്‍ക്കകമാണ് വിമാനത്താവളത്തില്‍ നാല് പേരെ പിടികൂടിയത്. ഇതേ തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധന ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.




By onemaly