മാഹി: അഴിയൂരില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് 10 വയസുകാരന് ഉള്‍പ്പടെ രണ്ട് പേര് മരിച്ചു. അഴിയൂര്‍ ബോര്‍ഡ് സ്കൂളിന് സമീപത്തുവെച്ചാണ് അപകടം. 10 വയസുകാരന് മരുന്നറക്കല്‍ തെക്കയില്‍ സഹല്‍, അയല്‍വാസിയായ നെല്ലോളിഇര്ഫാന് (30) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ മാഹി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മഴവെള്ളം കെട്ടിനിന്ന വഴിയില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണതാണ് അപകടത്തിന് കാരണമായത്. ആള് സഞ്ചാരം കുറഞ്ഞ വഴിയില്‍ ലൈന്‍ പൊട്ടിവീണത് സമീപവാസികളുടെ ശ്രദ്ധയില്‍പെട്ടിരുന്നില്ല.