Tue. Oct 27th, 2020




കുന്നത്തൂർ: കുഞ്ഞിപറമ്പ്, പാലയാട് പ്രദേശങ്ങളിൽ ഓൺലൈൻ പഠനസൗകര്യങ്ങൾ ഒരുക്കുന്നതിൻ്റെ ഭാഗമായി കുന്നത്തൂർ വായനശാലയിൽ സ്ഥാപിക്കുന്നതിനുവേണ്ടി, ഇരിക്കൂർ ബിആർസി വഴി ലഭിച്ച ടിവി പൈസക്കരി സെൻമേരിസ് യുപി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സോജൻ ജോർജിൽ നിന്നും കുന്നത്തൂർ ജ്ഞാനോദയ വായനശാല പ്രസിഡണ്ട് ശ്രീ ലിജു ജേക്കബ് ഏറ്റുവാങ്ങുന്നു.പയ്യാവൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഡെയ്സി ചിറ്റൂപ്പറമ്പിൽ, സിന്ധു രവി, ജോണി KJ എന്നിവർ സമീപം.

കുന്നത്തൂർ, കുഞ്ഞിപ്പറമ്പ്,പാലയാട് പ്രദേശങ്ങളിലുള്ള കുട്ടികളുടെ ഓൺലൈൻ പഠന സൗകര്യാർത്ഥം, സ്വന്തമായി പഠന സൗകര്യങ്ങൾ ലഭ്യമല്ലാത്ത കുട്ടികൾക്ക് വേണ്ടി കുന്നത്തൂർ ജ്ഞാനോദയ വായനശാലയിൽ ടിവിയും മറ്റ് സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. കുട്ടികൾക്ക് ഈ സൗകര്യം വിനിയോഗിക്കാവുന്നതാണ്.




By onemaly