Tue. Sep 29th, 2020




തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ചയിലെ സമ്ബൂര്‍ണ ലോക്ക്ഡൗണില്‍ ഇളവ്. പ്രവേശന പരീക്ഷകള്‍ നടക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയത്. അതേസമയം,​ സംസ്ഥാനത്തെ ബെവ്കോ-കണ്‍സ്യൂമ‍ര്‍ഫെഡ് മദ്യവില്‍പനശാലകളും, സ്വകാര്യ ബാറുകളും, കള്ളുഷാപ്പുകളും നാളെ പതിവ് പോലെ തുറന്നു പ്രവ‍ര്‍ത്തിക്കും.

ഞായറാഴ്ച ദിവസങ്ങളിലെ സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ നാളെ ബാധകമല്ലാത്ത സാഹചര്യത്തിലാണ് മദ്യവില്‍പനശാലകളും കള്ളുഷാപ്പുകളും തുറന്നു പ്രവര്‍ത്തിക്കുന്നതിന് എക്സൈസ് അനുമതി നല്‍കിയത്. ആരാധനാലയങ്ങള്‍ തുറന്നതിനാലും പരീക്ഷകളെതുടര്‍ന്നും ഞായറാഴ്ചത്തെ ലോക്ക്ഡൗണില്‍ സര്‍ക്കാര്‍ നേരത്തെയും ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. വിശ്വാസികള്‍ക്ക് ഞായറാഴ്ച പ്രാര്‍ത്ഥനയ്ക്ക് വീട്ടില്‍ നിന്ന് ആരാധനാലയത്തിലേക്കും തിരിച്ചും പോകാം. പരീക്ഷകള്‍ നടത്താമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

പരീക്ഷകളുടെ നടത്തിപ്പിനുള്ള ഒരുക്കങ്ങള്‍ നടത്താം. പരീക്ഷയെഴുതാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര ചെയ്യാം. മെഡിക്കല്‍ കോളേജ്, ഡെന്റല്‍കോളേജ് എന്നിവിടങ്ങളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനത്തിലും അഡ്മിഷന്‍ കിട്ടിയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനനടപടികള്‍ക്കായി പോകാം. അഡ്മിഷന്‍ കാര്‍ഡ് യാത്രാ പാസായി പരിഗണിക്കണമെന്നുമായിരുന്നു സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറഞ്ഞത്.




By onemaly