Tue. Oct 27th, 2020




കേരള വ്യാപാരി വ്യവസായി ഏ1കോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം സംസ്ഥാനത്തെ മുഴുവൻ KSEB ഓഫീസുകൾക്ക് മുന്നിലും നടന്ന സമരപരിപാടിയുടെ ഭാഗമായി
ശ്രീകണ്ഠപുരം യൂണിറ്റും ചെങ്ങളായി യൂണിറ്റും സംയുക്തമായി ശ്രീകണ്ഠപുരം കെ.എസ്.ഇ.ബി ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.
ലോക്ക് ഡൗൺ സമയത്തുള്ള ഇലക്ട്രിസിറ്റി ചാർജ് ഒഴിവാക്കുക ,
ഫിക്സഡ് ചാർജ് രണ്ടു വർഷത്തേക്ക് ഒഴിവാക്കുക ,
വ്യാപാര സ്ഥാപനങ്ങൾക്കുള്ള ഇലക്ട്രിസിറ്റി ബില്ലിന്റെ താരിഫ് നിരക്ക് കുറക്കുക..
എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ചും ധർണയും നടത്തിയത്.
യൂണിറ്റ് പ്രസിഡണ്ട് സി.സി മാമ്മു ഹാജി അധ്യക്ഷത വഹിച്ചു.
ബിൽഡിംഗ് ഓണേഴ്‌സ് അസോസിയേഷൻ സ്റ്റേറ്റ് വർക്കിംഗ് പ്രസിഡണ്ട് സലാഹുദ്ധീൻ ഉത്‌ഘാടനം ചെയ്തു. ചെങ്ങളായി യൂണിറ്റ് പ്രസിഡണ്ട് സുരേന്ദ്രൻ ജന സെക്രട്ടറി അലക്സ്, ഉസ്മാൻ, ട്രഷറർ അയ്യൂബ്,
മേഖലാ ജന സെക്രട്ടറി ഷാബി ഈപ്പൻ
യൂത്ത് ജില്ലാ ട്രഷറർ ഇബ്രാഹിം കെ.പി യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡണ്ട് നിയാസ് മലബാർ
കാദർ, അബ്ദുൽ റഹ്‌മാൻ,
പുരുഷോത്തമൻ
എന്നിവർ നേതൃത്വം നൽകി




By onemaly