Tue. Oct 27th, 2020




ന്യൂഡല്‍ഹി: ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ കേരളത്തിന്റെ നടപടിയില്‍ ഇടപെടാനാകില്ലെന്ന് സുപ്രിംകോടതി. പൊതുപ്രവര്‍ത്തകനായ കെഎസ്‌ആര്‍ മേനോന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച്.

ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ വരുന്നവര്‍ക്ക് മാത്രം കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നത് രണ്ടു തരം പൗരന്മാരെ സൃഷ്ടിക്കുന്നതിന് തുല്യമാണെന്ന് ഹര്‍ജിക്കാരനായ കെ.എസ്.ആര്‍. മേനോന്‍റെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹര്‍ജിക്കാരന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനെയും സംസ്ഥാന സര്‍ക്കാരിനെയും സമീപിക്കാവുന്നതാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

പ​രാ​തി​യു​ള്ള​വ​ര്‍​ക്ക് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളെ സ​മീ​പി​ക്കാം, പ​രാ​തി​ക​ളി​ല്‍ കാ​ല​താ​മ​സ​മി​ല്ലാ​തെ തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി. പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത് ന​ല്ല​ത​ല്ലേ​യെ​ന്നും കോ​ട​തി ചോ​ദി​ച്ചു.




By onemaly