പെട്രോളിയം വില വർധനയ്ക്കെതിരെ തളിപ്പറമ്പിൽ ബെഫി പ്രതിഷേധം. – Sreekandapuram Online News-
Tue. Sep 22nd, 2020
 

തളിപ്പറമ്പ : കോവിഡ് മഹാമാരിക്കിടയിലും കഴിഞ്ഞ പത്ത് ദിവസങ്ങളിലായി പെട്രോളിയം ഉൽപന്നങ്ങളുടെ വില ദിനം പ്രതി വർധിപ്പിക്കുന്നതിനെതിരെ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (BEFI) തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേരള ബാങ്ക് തളിപ്പറമ്പ് മെയിൻ ബ്രാഞ്ചിന് മുന്നിൽ പ്രതീകാത്മക പ്രതിഷേധ ധർണ്ണ നടത്തി. ധർണ്ണ ബെഫി തളിപ്പറമ്പ ഏരിയാ സെക്രട്ടറി കെ എം ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. പി പി സന്തോഷ് കുമാർ, കെ വി ഹരിദാസൻ, പി പി സുരേന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.
By onemaly