കേരളത്തിലേക്ക്‌ വന്ന പച്ചക്കറി ലോറി തടഞ്ഞ്‌ നശിപ്പിച്ചത്‌ ബിജെപി പഞ്ചായത്തംഗവും സംഘവും; നേതൃത്വത്തിന്റെ ഗൂഢാലോചനയെന്ന്‌ നാട്ടുകാർ Read more: https://www.deshabhimani.com/news/kerala/vegetable-lorry-attacked-by-bjp-leader/863085 – Sreekandapuram Online News-
Fri. Sep 25th, 2020
കാസർകോട് > കേരളത്തിലേക്ക്‌ പച്ചക്കറിയുമായിവന്ന ലോറിയും സാധനങ്ങളും കർണാടക അതിർത്തിയിൽ ബിജെപി നേതാവും സംഘവും നശിപ്പിച്ചു. ബന്തടുക്ക മാണിമൂലയ്ക്ക് സമീപം കോരിക്കാറിലാണ്‌ കേരളത്തിലേക്ക് വരികയായിരുന്ന പച്ചക്കറി വണ്ടി തടഞ്ഞത്‌. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. ബിജെപി ആലട്ടി പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തിലാണ് പരാക്രമം നടന്നത്.

വാഹനം തടഞ്ഞ് പച്ചക്കറികൾ വലിച്ചെറിഞ്ഞ് നശിപ്പിച്ച സംഘം ഡ്രൈവറെയും തൊഴിലാളികളെയും മർദ്ദിക്കുകയും ചെയ്‌തു. അതിർത്തിയിലെ ഊടുവഴികളിലൂടെ വരികയായിരുന്ന വണ്ടിയാണ് തടഞ്ഞത്. പച്ചക്കറി വണ്ടി തടഞ്ഞ സംഭവം നാട്ടുകാർ കാസർകോട് ജില്ലാ കലക്‌ടറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ബിജെപി ജില്ലാ നേതൃത്വത്തിന്റെ ഗൂഢാലോചനയാണ്‌ ഇതിന്‌ പിറകിലെന്നാണ്‌ നാട്ടുകാർ പറയുന്നത്‌. കഴിഞ്ഞ ദിവസം രോഗിയുമായിപ്പോയ ആംബുലൻസ്‌ കർണാടക അതിർത്തയിൽ തടഞ്ഞിരുന്നു.

 
By onemaly